ഇ​റ്റ​ലി സ്വ​ദേ​ശി​യു​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​ന്നു; ഭാ​ഷ അ​റി​യു​ന്ന​വ​രെ തേ​ടി ആ​രോ​ഗ്യ​വ​കു​പ്പ്

03:07 PM Mar 15, 2020 | Deepika.com
കോ​വി​ഡ്-19 വൈ​റ​സി​നെ തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ലു​ള്ള ഇ​റ്റ​ലി സ്വ​ദേ​ശി​യു​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​ന്നു. ഇ​യാ​ളു​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​ന്ന​തി​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് നേ​രി​ടു​ന്ന​ത്.

ഇ​റ്റാ​ലി​യ​ൻ സ്വ​ദേ​ശി​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് ഇ​റ്റാ​ലി​യ​ൻ ഭാ​ഷ അ​റി​യു​ന്ന​വ​രെ തേ‌​ടി ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

രോ​ഗം ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ ശേ​ഷ​വും ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ൻ പ​ല മേ​ഖ​ല​ക​ളി​ൽ പോ​യി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ​മാ​സം 27ന് ​നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ വ​ർ​ക്ക​ല​യി​ലെ റി​സോ​ർ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.