ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ നാ​ട്ടി​ലെ​ത്തി​ച്ചു

02:51 PM Mar 15, 2020 | Deepika.com
കോ​വി​ഡ്-19 വൈ​റ​സ് മൂ​ലം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി​യ 218 ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു. 211 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു ഏ​ഴ് ഇ​ന്ത്യ​ക്കാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്.

ദു​ഷ്ക​ര​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളെ സ​ഹാ​യി​ച്ച എ​യ​ർ​ഇ​ന്ത്യ ടീ​മി​നും ഇ​റ്റാ​ലി​യ​ൻ അ​ധി​കാ​രി​ക​ൾ​ക്കും പ്ര​ത്യേ​കം ന​ന്ദി പ​റ​യു​ന്ന​താ​യി മി​ലാ​നി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​റി​യി​ച്ചു. വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടെ​യും ക്ഷേ​മം ഉ​റ​പ്പാ​ക്കാ​ൻ കോ​ൺ​സു​ലേ​റ്റ് തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ ട്വീ​റ്റ് ചെ​യ്തു.

ഡൽഹിയിൽ എത്തിയവരെ 14 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യും. മ​ഹാ​മാ​രി പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​റ്റ​ലി​യി​ൽ നി​ന്നും വി​മാ​ന സ​ർ​വി​സു​ക​ളെ​ല്ലാം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന കോ​വി​ഡ്-19​നെ മ​ഹാ​മാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യൂ​റോ​പ്പാ​ണ് ഇ​പ്പോ​ഴ​ത്തെ വൈ​റ​സിന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.