കോവിഡ്-19 പടർന്നുപിടിച്ച സാഹചര്യത്തിൽ തിരിച്ചെത്താൻ കഴിയാതെ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മൂന്നാമത്തെ സംഘത്തെ നാട്ടിലെത്തിച്ചു. 131 വിദ്യാർഥികളും 103 തീർഥാടകരും അടങ്ങുന്ന 234 പേരടങ്ങുന്ന സംഘമാണ് രാവിലെ തിരിച്ചെത്തിയതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
44 ഇന്ത്യൻ തീർഥാടകരുടെ രണ്ടാമത്തെ സംഘത്തെ വെള്ളിയാഴ്ച ഇറാനിൽനിന്നും ഇന്ത്യയിൽ എത്തിച്ചിരുന്നു. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇറാൻ. അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നിരന്തരം പ്രവർത്തിച്ചുവരികയാണ്.
കോവിഡ്-19: ഇറാനിൽ നിന്ന് 234 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു
02:44 PM Mar 15, 2020 | Deepika.com