കോവിഡ്-19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 5,819 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ലോകത്ത് 1,56,098 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
ബ്രിട്ടനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ച് മരിച്ചത് 11 പേരാണ്. ഇറ്റലിയിൽ 76 പേരും മരിച്ചു. ഇറ്റലിക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാണ് സ്പെയിന്.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. പരമാവധി വീട്ടിനകത്ത് തന്നെ കഴിയാനാണ് ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.
കൊറോണ ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു; 5,819 പേർ മരിച്ചു
02:40 PM Mar 15, 2020 | Deepika.com