ട്രം​പി​ന് കൊ​റോ​ണ​യി​ല്ല; കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്

02:25 PM Mar 15, 2020 | Deepika.com
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ കൊ​റോ​ണ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. ട്രം​പി​ന് കൊ​റോ​ണ​യി​ല്ലെ​ന്ന് വൈ​റ്റ്ഹൗ​സ് ഫി​സീ​ഷ്യ​ൻ അ​റി​യി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ട്രം​പി​നൊ​പ്പം വൈ​റ്റ് ഹൗ​സി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ബ്ര​സീ​ലി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രം​പ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​ത്.

വൈ​റ്റ് ഹൗ​സി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. വൈ​റ​സ് ബാ​ധ സം​ശ​യി​ച്ച് ട്രം​പി​ന്‍റെ മ​ക​ള്‍ ഇ​വാ​ന്‍​ക​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച ആ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വാ​ന്‍​ക ട്രം​പ് വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ന്ത്രി​യു​മാ​യി ക​ഴി​ഞ്ഞാ​ഴ്ച​യാ​യി​രു​ന്നു ഇ​വാ​ന്‍​ക​യു​ടെ കൂ​ടി​ക്കാ​ഴ്ച.