കൊറോണ ജാഗ്രതയുടെ ഭാഗമായി ട്രെയിനുകളിൽ പരിശോധന നടത്തും. അതിർത്തിയിൽ യാത്ര അവസാനിപ്പിക്കുന്നതോ അതിർത്തി കടന്നെത്തുന്നതോ ആയ ട്രെയിനുകളിലെ മുഴുവൻ യാത്രക്കാരെയും പരിശോധിക്കും. അതിർത്തിയിൽ യാത്ര അവസാനിപ്പിക്കുന്നവയാണെങ്കിൽ ആ സ്റ്റേഷനിലും അല്ലെങ്കിൽ സംസ്ഥാനത്തേക്കു കടന്ന ശേഷമുള്ള ആദ്യ സ്റ്റേഷനിലുമാകും പരിശോധനാ സംവിധാനം ഒരുക്കുക.
അതിർത്തിയിൽ പരിശോധന
റോഡ് മാർഗം സംസ്ഥാനത്തെത്തുന്ന എല്ലാവരെയും പരിശോധിക്കാനും സംവിധാനമൊരുക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 24 അതിർത്തി പോയിന്റുകളിൽ പരിശോധന നടത്തും. യാത്രികർക്കു പ്രയാസങ്ങളുണ്ടാകുമെങ്കിലും നാടിന്റെ സുരക്ഷയെക്കരുതി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
കൊറോണ: ട്രെയിനുകളിൽ പരിശോധന നടത്തും
02:20 PM Mar 15, 2020 | Deepika.com