കോ​​വി​​ഡ്-19; ജാഗ്രതാ നിർദേശം പാലിക്കാൻ കെസിബിസി ആഹ്വാനം

02:08 PM Mar 15, 2020 | Deepika.com
പ്ര​​സി​​ഡ​​ന്‍റ് മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ഷ​​പ് ഡോ. ​​വ​​ർ​​ഗീ​​സ് ച​​ക്കാ​​ല​​യ്ക്ക​​ൽ, സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് മാ​​ർ തോ​​മ​​സ് എ​​ന്നി​​വ​​ർ ഒ​​പ്പി​​ട്ടു പു​​റ​​പ്പെ​​ടു​​വി​​ച്ച സ​​ർ​​ക്കു​​ല​​റി​​ന്‍റെ പൂ​​ർ​​ണ രൂ​​പം.

ലോ​​​​ക​​​​മാ​​​​കെ വ്യാ​​​​പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് എ​​​​ന്ന COVID-19രോ​​​​ഗം ന​​​​മ്മു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തു പ​​​​ട​​​​ർ​​​​ന്നു കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​ത് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ണ്. ഇ​​​​തു നി​​​​യ​​​​ന്ത്രിക്കു​​​​ന്ന​​​​തി​​​​ൽ കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യും ജ​​​​ന​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കേ​​​​ണ്ട ജാ​​​​ഗ്ര​​​​താ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ല്കി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​ണ്ട്.

ത​​​​ൽ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളോ​​​​ടും നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളോ​​​​ടും സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​ൻ എ​​​​ല്ലാ​​​​വ​​​​രും ശ്ര​​​​ദ്ധി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. ഗൗ​​​​ര​​​​വ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യ ജാ​​​​ഗ്ര​​​​ത ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ൽ, അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​വും അ​​​​നാ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യ ഭീ​​​​തി പ​​​​ര​​​​ത്താ​​​​നി​​​​ട​​​​യാ​​​​കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നും പ്ര​​​​ത്യേ​​​​കം ശ്ര​​​​ദ്ധി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. ഇ​​​​ത്ത​​​​രു​​​​ണ​​​​ത്തി​​​​ൽ സ​​​​ഭ​​​​യു​​​​ടെ അ​​​​ജ​​​​പാ​​​​ല​​​​ന​​​​ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ൽ ശ്ര​​​​ദ്ധി​​​​ക്കേ​​​​ണ്ട ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്ക​​​​ട്ടെ.

• കേ​ര​ള​സ​ഭ​യി​ൽ എ​ല്ലാ​ രൂ​പ​ത​ക​ളി​ലും സ​മ​ർ​പ്പി​ത സ​മൂ​ഹ​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ര​ന്ത​ര​മാ​യ പ്രാ​ർ​ഥ​ന ന​ട​ക്കു​ന്നു എ​ന്ന​ത് പ്ര​ത്യാ​ശാ​ഭ​രി​ത​മാ​ണ്. ചി​ല രൂ​പ​ത​ക​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ​ദി​ന​ങ്ങ​ൾ ആ​ച​രി​ക്ക​പ്പെ​ടു​ന്നു​മു​ണ്ട്. ന​മ്മു​ടെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ന്യാസ ഭ​വ​ന​ങ്ങ​ളി​ലും ഈ ​മ​ഹാ​മാ​രി​യി​ൽ നി​ന്ന് ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി തു​ട​ർ​ന്നും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

• കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് ബാ​​​​ധി​​​​ത​​​​രാ​​​​യി ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി ഐ​​​​സൊ​​​​ലേ​​​​ഷ​​​​നി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​ർ​​​​ക്കും നി​​​​രീ​​​​ക്ഷണ​​​​ത്തി​​​​നാ​​​​യി മാ​​​​റ്റി താ​​​​മ​​​​സി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​വ​​​​ർ​​​​ക്കും ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​ജ​​​​പാ​​​​ല​​​​ന ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കുന്ന​​​​തി​​​​നെ​​​​പ്പ​​​​റ്റി പ്ര​​​​ത്യേ​​​​കം ക​​​​രു​​​​ത​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്.

• ന​​​​മ്മു​​​​ടെ എ​​​​ല്ലാ ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ ന​​​​ല്കി​​​​യി​​​​ട്ടു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്തു​​​​വാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യം വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കു ന​​​​ല്കേ​​​​ണ്ട​​​​താ​​​​ണ്.

• വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​ര​​​​ഞ്ജ​​​​ന കൂ​​​​ദാ​​​​ശ​​​​യും ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ​​​​വും രോ​​​​ഗീ​​​​ലേ​​​​പ​​​​ന​​​​വും സ്വീ​​​​ക​​​​രി​​​​ക്കു​​​​വാനു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ അ​​​​ജ​​​​പാ​​​​ല​​​​ക​​​​രാ​​​​യ വൈ​​​​ദി​​​​ക​​​​ർ ചെ​​​​യ്യേ​​​​ണ്ട​​​​താ​​​​ണ്.

• ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യം സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ഒ​​​​രു രോ​​​​ഗി​​​​ക്കും അ​​​​തി​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട​​​​രു​​​​ത്.

• ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ ഐ​​​​സൊ​​​​ലേ​​​​ഷ​​​​ൻ വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ൽ ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന രോ​​​​ഗി​​​​ക​​​​ൾ​​​​ക്ക് അ​​​​വി​​​​ടെ ക​​​​ത്തോ​​​​ലി​​​​ക്ക​​​​രാ​​​​യ നേ​​​​ഴ്സു​​​​മാ​​​​ർ ശു​​​​ശ്രൂ​​​​ഷ ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​വ​​​​ർ വ​​​​ഴി ആ​​ശു​​പ​​ത്രി അ​​ധി​​കാ​​രി​​ക​​ളു‌​​ടെ അ​​നു​​വാ​​ദ​​ത്തോ​​ടെ ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യം ന​​​​ല്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.

• വീ​​​​ടു​​​​ക​​​​ളി​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​ർ​​​​ക്കും, ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വ​​​​ഴി ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യം ന​​​​ല്കേ​​​​ണ്ട​​​​താ​​​​ണ്.

• ഈ ​​​​പ്ര​​​​ത്യേ​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ദി​​​​വ്യ​​​​ബ​​​​ലി​​​​യി​​​​ൽ സം​​​​ബ​​​​ന്ധി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​വ​​​​ർ, ടെ​​​​ലി​​​​വി​​​​ഷ​​​​നി​​​​ലൂ​​​​ടെ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന ദി​​​​വ്യ​​​​ബ​​​​ലി​​​​ ആ​​​​ത്മീ​​​​യ പോ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​യി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​വുന്ന​​​​താ​​​​ണ്.

• ഓ​​​​രോ കു​​​​ടും​​​​ബ​​​​വും യാ​​​​മ​​​​പ്രാ​​​​ർ​​​​ത്ഥ​​​​ന, വി​​​​ശു​​​​ദ്ധ​​​​ഗ്ര​​​​ന്ഥ​​​​ പാ​​​​രാ​​​​യ​​​​ണം, നോ​​​​ന്പ്, ഉ​​​​പ​​​​വാ​​​​സം എ​​​​ന്നി​​​​വ​​​​യിലൂ​​​​ടെ കൂ​​​​ടു​​​​ത​​​​ൽ ദൈ​​​​വാ​​​​ശ്ര​​​​യ​​​​ത്വ​​​​ത്തി​​​​ലേ​​​​ക്കും ദൈ​​​​വ​​​​ക​​​​രു​​​​ണ​​​​യി​​​​ലു​​​​ള്ള പ്ര​​​​ത്യാ​​​​ശ​​​​യി​​​​ലേ​​​​ക്കും വ​​​​ള​​​​രാ​​​​നു​​​​ള്ള അ​​​​വ സ​​​​ര​​​​മാ​​​​യി ഈ ​​​​പ്ര​​​​തി​​​​സ​​​​ന്ധിഘ​​​​ട്ട​​​​ത്തെ മാ​​​​റ്റി​​​​യെ​​​​ടു​​​​ക്കാ​​​​ൻ പ്ര​​​​ത്യേ​​​​കം ശ്ര​​​​ദ്ധി​​​​ക്ക​​​​ണം.

• കോ​​​​വി​​​​ഡ്-19 വ്യാ​​​​പി​​​​ക്കു​​​​ന്ന ഈ ​​​​അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ന്ദ​​​​ർ​​​​ഭ​​​​ത്തി​​​​ൽ അ​​​​വ​​​​സ​​​​രോ​​​​ചി​​​​ത​​​​മാ​​​​യ ആ​​​​ത്മ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തോ​​​​ടെ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ളോ​​​​ടും നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളോ​​​​ടും സ​​​​ഭാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ ആ​​​​ഹ്വാ​​​​ന​​​​ങ്ങ​​​​ളോ​​​​ടും സ​​​​ർ​​​​വാത്മ​​​​നാസ​​​​ഹ​​​​ക​​​​രി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ബോ​​​​ധ​​​​ത്തോ​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഏ​​​​വ​​​​രോ​​​​ടും അ​​​​ഭ്യ​​​​ർ​​​​ഥിക്കു​​​​ന്നു.

• 63/2020 ലെ ​​​​സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​തു​​​​പോ​​​​ലെ ഓ​​​​രോ രൂ​​​​പ​​​​താ​​​​ധ്യ​​ക്ഷ​​​​നും സ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗണി​​​​ച്ച് വേ​​​​ണ്ട മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ളും അ​​​​ജ​​​​പാ​​​​ല​​​​ന​​​​പ​​​​ര​​​​മാ​​​​യ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ചെ​​​​യ്യാ​​​​വു​​​​ന്ന​​​​താ​​​​ണ്.രോ​​​​ഗാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്ന എ​​​​ല്ലാ​​​​വ​​​​രെ​​​​യും ദൈ​​​​വ​​​​ത്തി​​​​ന്‍റെ ക​​​​രു​​​​ണാ​​​​പൂ​​​​ർ​​​​വ​​​​ക​​​​മാ​​​​യ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യും ആ​​​​ത്മീ​​​​യ​​​​മാ​​​​യ ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നും പ​​​​രി​​​​ശു​​​​ദ്ധ അ​​​​മ്മ​​​​യു​​​​ടെ മാ​​​​ധ്യ​​​​സ്ഥ്യ​​​​ത്തി​​​​നു​​​​മാ​​​​യി എ​​​​ല്ലാ​​​​വ​​​​രെ​​​​യും സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്നു. എ​​​​ല്ലാ​​​​വ​​​​രെ​​​​യും ദൈ​​​​വം അ​​​​നു​​​​ഗ്ര​​​​ഹി​​​​ക്ക​​​​ട്ടെ.