കോ​വി​ഡ്-19: ഡോ​ക്‌​ട​റെ നി​രീ​ക്ഷ​ണ​ത്തി​ലാക്കി

02:00 PM Mar 15, 2020 | Deepika.com
കോ​​​വി​​​ഡ്-19 വൈ​​​റ​​​സ് ബാ​​​ധി​​​ത​​​നാ​​​യ പെ​​​രി​​​ങ്ങോം സ്വ​​​ദേ​​​ശി​​​യെ ആ​​​ദ്യം പ​​​രി​​​ശോ​​​ധി​​​ച്ച മാ​​​ത്തി​​​ലി​​​ല്‍ സ്വ​​​കാ​​​ര്യ ക്ലി​​​നി​​​ക് ന​​​ട​​​ത്തു​​​ന്ന ഡോ​​​ക്‌​​​ട​​​റെ ക​​​ണ്ണൂ​​​ര്‍ ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് ഡോ​​​ക്‌​​​ട​​​റെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. രോ​​​ഗ​​​ത്തി​​​ന്‍റെ യാ​​​തൊ​​​രു ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​മി​​​ല്ലെ​​​ങ്കി​​​ലും ഡോ​​​ക്‌​​​ട​​​ര്‍​ക്കെ​​​തി​​​രേ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് മു​​​ന്‍​കൈ​​​യെ​​​ടു​​​ത്താ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തെ കോ​​​വി​​​ഡ് സ്‌​​​പെ​​​ഷ​​​ല്‍ വാ​​​ര്‍​ഡി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

ക​​​ണ്ണൂ​​​ർ ഗ​​​വ.​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ക്കി​​​യ​​​വ​​​രി​​​ൽ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​യ ഒ​​​ന്‍​പ​​​തു​​​പേ​​​രി​​​ല്‍ ര​​​ണ്ടു​​​പേ​​​രെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്തു. ബാ​​​ക്കി​​​യു​​​ള്ള ഏ​​​ഴു പേ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ പി​​​ന്നീ​​​ടു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. ഇ​​​റ്റ​​​ലി​​​യി​​​ല്‍​നി​​​ന്നെ​​​ത്തി​​​യ ത​​​ളി​​​പ്പ​​​റ​​​മ്പ് സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വ​​​തി​​​ക്കു​​​ള്‍​പ്പെ​​​ടെ നി​​​ല​​​വി​​​ല്‍ യാ​​​തൊ​​​രു​​​വി​​​ധ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​മി​​​ല്ലെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.