കോവിഡ് ബാധ ഒന്നരലക്ഷം ആൾക്കാരിൽ

01:27 PM Mar 15, 2020 | Deepika.com
കോ​വി​ഡ്-19 ബാ​ധി​ച്ച​വ​രു​ടെ സം​ഖ്യ ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധ​യി​ൽ വ​ലി​യ കു​തി​പ്പാ​ണ് ഇ​ന്ന​ലെ ഉ​ണ്ടാ​യ​ത്. പ​തി​നാ​യി​ര​ത്തി​ലേ​റെ പു​തി​യ രോ​ഗ​ബാ​ധ​ിതരെ ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ​തി​ൽ സിം​ഹ​ഭാ​ഗ​വും യൂ​റോ​പ്പി​ലാ​യി​രു​ന്നു.

ചൈ​ന​യി​ൽ അ​തേ​സ​മ​യം 11 പു​തി​യ രോ​ഗ​ബാ​ധ​ിതരെയേ ക​ണ്ടെ​ത്തി​യു​ള്ളൂ.മ​ര​ണം 5,798 ആയി. ഇ​റാ​ൻ, സ്പെ​യി​ൻ, ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​ണു മ​ര​ണ​സം​ഖ്യ കൂ​ടു​ത​ൽ.

ബ്രി​ട്ട​നി​ൽ ഇ​ന്ന​ലെ 342 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ മൊ​ത്തം രോ​ഗ​ബാ​ധി​ത​ർ 1140 ആ​യി. 160-ലേ​റെ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ രോ​ഗ​ബാ​ധ​യു​ണ്ട്.

കോവിഡ്-19 / ആ​ഗോ​ള​ചി​ത്രം

രോ​ഗം ബാ​ധി​ച്ച​വ​ർ 1,54,232
സു​ഖം പ്രാ​പി​ച്ച​വ​ർ 74,262
മ​രി​ച്ച​വ​ർ 5,798
ഗു​രു​ത​ര​നി​ല​യി​ൽ 5,921

കൂ​ടു​ത​ൽ പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ൾ

(രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം, ബ്രാ​​​യ്ക്ക​​​റ്റി​​​ൽ മ​​​ര​​​ണ​സം​​​ഖ്യ)

ചൈ​​​ന- 80,824 (3,189)
ഇ​​​റ്റ​​​ലി- 21,157 (1,441)
ഇ​​​റാ​​​ൻ- 12,729 (611)
ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ- 8,086 (72)
സ്പെ​​​യി​​​ൻ- 6,023 (191)
ജ​​​ർ​​​മ​​​നി- 3,953 (8)
ഫ്രാ​​​ൻ​​​സ്- 3,661 (79)
യു​​​എ​​​സ്എ- 2,340 (51)
സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡ്- 1,375 (13)
ബ്രിട്ടൻ- 1,140(21)
നോ​​​ർ​​​വേ- 1,035 (1)