യുഎഇയിലേക്കുള്ള വീസ നൽകുന്നതു താത്കാലികമായി നിർത്തിവയ്ക്കും. 17 ചൊവ്വാഴ്ചയാണ് ഇതു പ്രാബല്യത്തിലാകുക. പിന്നീട് നയതന്ത്ര വീസ മാത്രമേ നൽകൂ.
17-നു മുന്പ് വീസ ലഭിക്കുന്നവർക്ക് അതുപയോഗിച്ച് യുഎഇയിൽ പ്രവേശിക്കാം. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിലാണിത്.
പുറപ്പെടുന്ന രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെല്ലാം വിശദമായ വൈദ്യപരിശോധനാ സംവിധാനം ഉണ്ടാകുന്നതുവരെയാണ് നിയന്ത്രണം തുടരുക എന്നാണു അധികൃതർ നൽകുന്ന സൂചന.
യുഎഇ വീസ നൽകൽ നിർത്തും
01:22 PM Mar 15, 2020 | Deepika.com