കൊ​റോ​ണ: വി​ദേ​ശ പ​രി​ശീ​ല​ന​ത്തി​നു​പോ​യ വി​ദ്യാ​ർ​ഥി​ക​ളും നി​രീ​ക്ഷ​ണ​ത്തി​ൽ

03:10 PM Mar 14, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ണ്ട​നി​ലെ കാ​ർ​ഡി​ഫ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​വ​രും നി​രീ​ക്ഷ​ണ​ത്തി​ൽ. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യും 27 വി​ദ്യാ​ർ​ഥി​ക​ളും ഐ​സ​ലേ​ഷ​നി​ൽ പ്ര​വേ​ശി​ച്ചു.

കേ​ര​ള​ത്തി​ലെ 66 ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലേ​യും ഒ​ൻ​പ​ത് യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലേ​യും യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​ണ് വി​ദേ​ശ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ​പോ​യ​ത്. തി​രി​ച്ചെ​ത്തി​യ ഇ​വ​രെ പൊ​തു​നി​ർ​ദേ​ശം പാ​ലി​ച്ച് ഐ​സ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.