കൊ​റോ​ണ: ബം​ഗ​ളൂ​രു​വി​ലെ ഇ​ൻ​ഫോ​സി​സി​ന്‍റെ കെ​ട്ടി​ടം ഒ​ഴി​പ്പി​ച്ചു

03:01 PM Mar 14, 2020 | Deepika.com
ജീ​വ​ന​ക്കാ​ര​ന് കൊ​റോ​ണ വൈ​റ​സ് ബാ​ധ സം​ശ​യി​ച്ച​തോ​ടെ ബം​ഗ​ളൂ​രു​വി​ലെ ഇ​ൻ​ഫോ​സി​സി​ന്‍റെ ഒ​രു ഓ​ഫീ​സ് അ​ട​ച്ചു. ജീ​വ​ന​ക്കാ​രോ​ട് വീ​ടു​ക​ളി​ൽ ഇ​രു​ന്ന് ജോ​ലി ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച ആ​ളു​മാ​യി ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ ബ​ന്ധ​പ്പെ​ട്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ൾ‌ ജോ​ലി ചെ​യ്ത കെ​ട്ടി​ടം അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

ക​ർ​ണാ​ട​ക​യി​ൽ ഇ​തു​വ​രെ ആ​റു പേ​ർ​ക്കാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​തീ​ക​രി​ച്ച​ത്. ഇ​തി​ൽ അ​ഞ്ച് എ​ണ്ണം പേ​ർ ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​ണ്. ഇ​തി​ൽ മൂ​ന്നു പേ​ർ ഐ​ടി സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്.