കൊ​റോ​ണ: ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലെ ട്രെ​യി​ൻ ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി

02:46 PM Mar 14, 2020 | Deepika.com
കൊ​വി​ഡ്-19 പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ- ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലെ പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മൈ​ത്രി എ​ക്സ്പ്ര​സ്, ബ​ന്ധ​ൻ എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ ട്രെ​യി​നു​ക​ളാ​ണ് നി​ർ​ത്തി വ​ച്ച​ത്. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കൊ​റോ​ണ ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ട്രെ​യി​ൻ സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​തി​നു പു​റ​മേ ബ​സ് സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. മാ​ർ​ച്ച് 15 മു​ത​ൽ ഏ​പ്രി​ൽ 15 വ​രെ​യോ അ​ല്ലെ​ങ്കി​ൽ ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ​യോ ആ​ണ് ട്രെ​യി​ൻ- ബ​സ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി വ​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.