കൊ​റോ​ണ: അ​മേ​രി​ക്ക​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

02:43 PM Mar 14, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് വൈ​റ്റ് ഹൗ​സി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്.

കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഫെ​ഡ​റ​ല്‍ ഫ​ണ്ടി​ല്‍​നി​ന്ന് അ​മ്പ​ത് ബി​ല്യ​ൺ യു​എ​സ് ഡോ​ള​ര്‍ അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്റ്റേ​റ്റു​ക​ൾ​ക്കും മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ക്കും ഫെ​ഡ​റ​ൽ ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ സ്റ്റാ​ഫോ​ർ​ഡ് ആ​ക്ട് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു.

അ​ടി​യ​ന്ത​ര പ്ര​വ​ര്‍​ത്ത​ന കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ട​ന്‍ സ​ജ്ജ​മാ​ക്കാ​ന്‍ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളോ​ടും ട്രം​പ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ൽ ഏ​താ​നും സം​സ്ഥാ​ന​ങ്ങ​ൾ ഇ​തി​ന​കം പ്രാ​ദേ​ശി​ക ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​റും ക​ഴി​ഞ്ഞ​ദി​വ​സം അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.