ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരം അതിർത്തിപ്രദേശങ്ങളിലെ 37 ചെക്ക് പോസ്റ്റുകൾ അടച്ചു. ബാക്കിയുള്ള 19 ചെക്ക് പോസ്റ്റുകളിലൂടെയേ രാജ്യത്തേക്കു പ്രവേശനം അനുവദിക്കൂ. ബംഗ്ലാദേശുമായുള്ള അതിർത്തി അടച്ചിരിക്കുന്നത് ഏപ്രിൽ 15 വരെ തുടരും.
കോവിഡ്-19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 130 രാജ്യത്തെ പ്രതിനിധികൾക്കും നൂറോളം നയതന്ത്ര പ്രതിനിധികൾക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ മാർഗനിർദേശങ്ങൾ നൽകി.
ഹരിയാനയിലെ മനേസറിൽ കരസേനയുടെ നിരീക്ഷണക്യാന്പിൽ കഴിയുന്ന ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 14 വർഷമായി ഇറ്റലിയിലെ റസ്റ്ററന്റിൽ ജീവനക്കാരനായിരുന്നു. ഇയാളെ സഫ്ദർജംഗ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി.
നോയിഡയിൽ ജോലി ചെയ്യുന്ന ഡൽഹി സ്വദേശിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഫ്രാൻസിലും ചൈനയിലും യാത്രചെയ്തുവന്നയാൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇയാൾ ജോലിചെയ്തിരുന്ന സ്വകാര്യ കന്പനിയിലെ എല്ലാ ജീവനക്കാരെയും നിരീക്ഷണകേന്ദ്രത്തിലേക്കു മാറ്റി. 707 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ബംഗളൂരുവിലെ ഗൂഗിൾ ഓഫീസ് ജീവനക്കാരനും കൊറോണ വൈറസ് സ്ഥിരീകരിച്ചു.
37 അതിർത്തി പോസ്റ്റുകൾ അടച്ചു
01:03 PM Mar 14, 2020 | Deepika.com