രാജ്യത്ത് കോവിഡ്-19 ബാധിച്ചു രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു. ഡൽഹി ജനക്പുരിയിൽ അറുപത്തൊന്പതുകാരിയാണ് കോവിഡ് ബാധിച്ചു മരിച്ചതായി പരിശോധനയിൽ കണ്ടെത്തിയത്. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം കർണാടകയിലെ കൽബുർഗിയിൽ എഴുപത്താറുകാരൻ മുഹമ്മദ് സിദ്ദിഖി മരിച്ചതു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചിരുന്നു. മതപണ്ഡിതനായ ഇദ്ദേഹം സൗദി സന്ദർശിച്ച ശേഷം തിരികെ എത്തിയപ്പോഴാണു രോഗബാധിതനായത്.
രണ്ടാമത്തെ കോവിഡ് മരണം ഡൽഹിയിൽ
12:57 PM Mar 14, 2020 | Deepika.com