യൂറോപ്പിൽ അതിവേഗം പടരുന്നു

12:41 PM Mar 14, 2020 | Deepika.com
കോ​​​വി​​​ഡ്-19 വൈ​​​റ​​​സ് രോ​​​ഗ​​​ബാ​​​ധ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ അ​​​തി​​​വേ​​​ഗം പ​​​ട​​​രു​​​ന്നു. തു​​​ട​​​ക്ക​​​മി​​​ട്ട ചൈ​​​ന​​​യി​​​ൽ രോ​​​ഗ​​​ബാ​​​ധ​​​യു​​​ടെ​​​യും മ​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും തോ​​​തു കു​​​റ​​​ഞ്ഞ​​​പ്പോ​​​ൾ പാ​​​ശ്ചാ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം ഇ​​​വ വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണ്. ആ​​​കെ മ​​​ര​​​ണ​​​സം​​​ഖ്യ 5100 നു ​​​മു​​​ക​​​ളി​​​ലാ​​​യി. രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം ഒ​​​റ്റ​​​ദി​​​വ​​​സം​​​കൊ​​​ണ്ട് 12,000-ത്തി​​​ല​​​ധി​​​കം വ​​​ർ​​​ധി​​​ച്ച് 1.4 ല​​​ക്ഷ​​​ത്തി​​​ലെ​​​ത്തി.

ഇ​​​റാ​​​നി​​​ലും സ്പെ​​​യി​​​നി​​​ലും ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ രോ​​​ഗ​​​ബാ​​​ധ​​​ക​​​ൾ ഇ​​​ന്ന​​​ലെ തി​​​രി​​​ച്ച​​​റി​​​ഞ്ഞു. ഇ​​​റാ​​​നി​​​ൽ 1289 ഉം ​​​സ്പെ​​​യി​​​നി​​​ൽ 1188 ഉം ​​​പേ​​​രി​​​ലാ​​​ണു രോ​​​ഗ​​​ബാ​​​ധ പു​​​തു​​​താ​​​യി ക​​​ണ്ട​​​ത്. 80,000-ത്തി​​​ലേ​​​റെ രോ​​​ഗ​​​ബാ​​​ധ ഉ​​​ണ്ടാ​​​യ ചൈ​​​ന​​​യി​​​ൽ ഇ​​​ന്ന​​​ലെ 22 പേ​​​രി​​​ലെ പു​​​തു​​​താ​​​യി രോ​​​ഗ​​​ബാ​​​ധ​​​ ക​​​ണ്ടു​​​ള്ളൂ. ഇ​​​റ്റ​​​ലി​​​യി​​​ൽ 15,000-ത്തി​​​ലും ഇ​​​റാ​​​നി​​​ൽ 11,000-ത്തി​​​ലും അ​​​ധി​​​കം പേ​​​ർ രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യി​​​ട്ടു​​​ണ്ട്.

പ​​​ല യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും അ​​​മേ​​​രി​​​ക്ക​​​യി​​​ലും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലും ഇ​​​ന്ന​​​ലെ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പേ​​​രി​​​ലാ​​​ണു രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഏ​​​ഷ്യ​​​ൻ-​​​ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ താ​​​ര​​​ത​​​മ്യേ​​​ന കു​​​റ​​​ച്ചു​​​ പേ​​​രി​​​ലേ രോ​​​ഗം ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ളൂ.

നേ​​​ര​​​ത്തേ ചൈ​​​ന​​​യി​​​ൽ രോ​​​ഗ​​​ബാ​​​ധ കൂ​​​ടി​​​യി​​​രു​​​ന്ന തോ​​​തി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ യൂ​​​റോ​​​പ്പി​​​ലും ഇ​​​റാ​​​നി​​​ലും അ​​​മേ​​​രി​​​ക്ക​​​യി​​​ലും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലും വ​​​ർ​​​ധി​​​ക്കു​​​ന്ന​​​ത്.