കൊറോണബാധയുടെ പശ്ചാത്തലത്തിൽ എവറസ്റ്റിലേക്കുള്ളതുൾപ്പെടെ മുഴുവൻ പർവതാരോഹക പരിപാടികളും നിർത്തിവച്ചതായി നേപ്പാൾ. വീസ ഓൺ അറൈവൽ നൽകുന്നതും നിർത്തി. ഉപപ്രധാനമന്ത്രി ഈശ്വർ പൊക്റിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതിയോഗത്തിലാണു തീരുമാനം.
ലോകമെന്പാടുമുള്ള പർവതാരോഹകർ നേപ്പാളിൽ എത്താറുണ്ട്. ഇതുവഴി കോടിക്കണക്കിനു ഡോളറിന്റെ വരുമാനമാണ് രാജ്യം നേടിയിരുന്നത്. വടക്കൻ പ്രദേശമായ ടിബറ്റിലൂടെ എവറസ്റ്റ് കൊടുമുടി കയറാനുള്ള സൗകര്യം ചൈന നേരത്തെ നിർത്തിവച്ചിരുന്നു.
കൊടുമുടിയിൽവച്ച് രോഗബാധയുണ്ടായാൽ മതിയായ ചികിത്സ ലഭ്യമാക്കുക അസാധ്യമായിരിക്കുമെന്ന് ടിബറ്റ് മൗണ്ടനീയറിംഗ് അസോസിയേഷൻ (ടിഎംഎ) പറഞ്ഞു.
എവറസ്റ്റും അടച്ചു
12:29 PM Mar 14, 2020 | Deepika.com