കൊറോണയെ നേരിടുന്നതിനുള്ള നടപടികളുടെ സ്കൂളുകളും കോളജുകളും ഏപ്രിൽ അഞ്ചുവരെ അടച്ചിടുമെന്നു പാക്കിസ്ഥാൻ സർക്കാർ അറിയിച്ചു.
ഇറാനുമായും അഫ്ഗാനിസ്ഥാനുമായുമുള്ള പാക്കിസ്ഥാന്റെ അതിർത്തിയും രണ്ടാഴ്ചത്തേക്ക് അടയ്ക്കും. വിമാന സർവീസുകൾ പരിമിതപ്പെടുത്തും. ഈ മാസം 23നു നടത്താനിരുന്ന പാക്ദിനപരേഡ്(റിപ്പബ്ലിക് ദിന പരേഡ്) റദ്ദാക്കി. പാക്കിസ്ഥാനിൽ ഇതുവരെ 21 കൊറോണ കേസുകളാണു റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ആരും മരിച്ചിട്ടില്ല.
പാക്കിസ്ഥാനിൽ സ്കൂളുകൾ അടച്ചു
12:20 PM Mar 14, 2020 | Deepika.com