കോറോണ രോഗം സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ പ്രാഥമികമായി ചികിത്സിച്ച റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സിനെയും മകളെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പനിയും ചുമയും വന്നതിനെത്തുടർന്നാണ് 36കാരിയായ അമ്മയെയും എട്ടു വയസുളള മകളെയും ഇന്നലെ ആശുപത്രിയിലാക്കിയത്.
ഇവരുടെ സാമ്പിൾ പരിശോധന ഫലം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.കഴിഞ്ഞ ഏഴിന് ഐത്തല സ്വദേശികളായ ദന്പതികളാണ് ആദ്യം റാന്നി താലൂക്ക് ആശുപത്രിയിൽ പനിക്കു ചികിത്സ തേടിയെത്തിയത്.
പരിശോധിച്ച ഡോക്ടർ വിവരങ്ങൾ ആരായുന്നതിനിടെയാണ് ദന്പതികളിൽ ഭർത്താവിന്റെ സഹോദരനും കുടുംബവും ഇറ്റലിയിൽനിന്നു വന്നിട്ടുണ്ടെന്ന വിവരം അറിയുന്നത്. തുടർന്ന് ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിലേക്കു മാറ്റുകയായിരുന്നു. പിന്നാലെ ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തെ കണ്ടെത്തി അവരെയും ആശുപത്രിയിൽ കൊണ്ടുവന്നു. റാന്നി കുടുംബത്തിൽ കൊറോണ സംശയിച്ചു റിപ്പോർട്ട് ചെയ്ത തിരുവല്ല സ്വദേശിയായ ഡോക്ടർ വീട്ടിലെ ഐസൊലേഷൻ മുറിയിൽ കഴിയുകയാണ്.
ചികിത്സിച്ച നഴ്സും ഐസൊലേഷൻ വാർഡിൽ
03:16 PM Mar 13, 2020 | Deepika.com