പ്രതിരോധിക്കാൻ മൊ​ബൈ​ൽ ആ​പ്

03:07 PM Mar 13, 2020 | Deepika.com
കോ​​​വി​​​ഡ് 19 നെ​​​ക്കു​​​റി​​​ച്ചു​​​ള്ള യ​​​ഥാ​​​ർ​​​ഥ വി​​​വ​​​ര​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​നി നേ​​​രി​​​ട്ടെ​​​ത്തും. ഇ​​​തി​​​നാ​​​യി ജി​​​ഒ​​​കെ ഡ​​​യ​​​റ​​​ക്ട് (GOK Direct) മൊ​​​ബൈ​​​ൽ ആ​​​പ് സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക്കി. ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ളി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യ മൊ​​​ബൈ​​​ൽ ആ​​​പ്പ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കോ​​​വി​​​ഡ് 19നെ ​​​നേ​​​രി​​​ടു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് മൊ​​​ബൈ​​​ൽ ആപ് പി​​​ആ​​​ർ ഡി ​​​ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

കോ​​​വി​​​ഡ് 19 നെ​​​ക്കു​​​റി​​​ച്ച് നി​​​ര​​​വ​​​ധി വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​ക്കു​​​ക​​​യും ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് മൊ​​​ബൈ​​​ൽ ആ​​​പ് രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്ത​​​ത്. നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ, വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് വ​​​രു​​​ന്ന​​​വ​​​ർ, യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ എ​​​ന്നി​​​ങ്ങ​​​നെ വ്യ​​​ത്യ​​​സ്ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വ​​​രം മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ൽ ല​​​ഭി​​​ക്കും.

കൂ​​​ടാ​​​തെ പൊ​​​തു​​​അ​​​റി​​​യി​​​പ്പു​​​ക​​​ളു​​​മു​​​ണ്ടാ​​​വും. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ആ​​​പ്പി​​​ൽ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ന്‍റെ ലി​​​ങ്ക്: //qkopy.xyz/prdkerala