കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പോലീസ് സ്വീകരിക്കേണ്ട നടപടികളും മുൻകരുതലും വിശദീകരിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗനിർദേശം പുറപ്പെടുവിച്ചു.
കോവിഡ്-19 വൈറസ് ബാധിച്ച രാജ്യങ്ങളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ വിശദവിവരങ്ങൾ ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസർ മുഖേന ഇന്റലിജൻസ് എഡിജിപി ശേഖരിക്കും.
ആരോഗ്യവകുപ്പ് അധികൃതരുടെ സഹായത്തോടെ ഇവരെ കണ്ടെത്തി ചികിത്സയും പരിശോധനയും നടത്തേണ്ട ആവശ്യകത ബോധ്യപ്പെടുത്തും. സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേപ്രകാരം ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ പൊതുജനങ്ങൾക്ക് വിശദീകരിച്ച് നൽകാൻ ജനമൈത്രി പോലീസിന്റെ സേവനം വിനിയോഗിക്കും. പരാതിക്കാരും മറ്റ് സന്ദർശകരും പോലീസ് സ്റ്റേഷനിൽ എത്തുന്നത് തടയാൻ പാടില്ല. പോലീസ് സ്റ്റേഷനിൽ എത്തുന്നവരെ കോവിഡ്-19 വൈറസ് ബാധയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുകയും വേണം.
വിദേശത്തുനിന്ന് എത്തുന്നവരെ കണ്ടെത്താൻ പോലീസ് സഹായിക്കും
02:51 PM Mar 13, 2020 | Deepika.com