റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഹെ​ല്‍പ് ഡെ​സ്‌​ക്

02:28 PM Mar 13, 2020 | Deepika.com
കോ​​വി​​ഡ് 10 മു​​​ന്‍ക​​​രു​​​ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ വ​​​രു​​​ന്ന യാ​​​ത്രി​​​ക​​​രെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത്, സൗ​​​ത്ത്, ആ​​​ലു​​​വ, തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ഹെ​​​ല്‍​പ്പ് ഡെ​​​സ്കു​​ക​​​ള്‍ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചു. രാ​​​വി​​​ലെ എ​​​ട്ട് മു​​​ത​​​ല്‍ രാ​​​ത്രി എ​​​ട്ടു വ​​​രെ​​​യാ​​​ണ് ഇ ​​സേ​​​വ​​​നം ല​​​ഭി​​​ക്കു​​​ക.

വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​വ​​​രി​​​ല്‍ ഭ​​​ക്ഷ​​​ണം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് കു​​​ടും​​​ബ​​​ശ്രീ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ വ​​​ഴി ഭ​​​ക്ഷ​​​ണം എ​​​ത്തി​​​ക്കാ​​​നു​​​ള്ള നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും ന​​​ല്‍​കി. ഇ​​​ന്ന​​​ലെ ഇ​​​റ്റ​​​ലി​​​യി​​​ല്‍ നി​​​ന്നു ക​​​ള​​​മ​​​ശേ​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ എ​​​ത്തി​​​യ യാ​​​ത്ര​​​ക്കാ​​​രെ വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി നി​​​ര്‍ദേ​​​ശി​​​ച്ചു. ഇ​​​വ​​​രെ സാ​​​മ്പി​​​ളു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ച്ച ശേ​​​ഷ​​​മാ​​​ണ് വി​​​ട്ട​​​യ​​​ച്ച​​​ത്. പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യി​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് മാ​​​സ്‌​​​ക് വി​​​ത​​​ര​​​ണം ചെ​​​യ്തു.

കോ​​​​വി​​​​ഡ്-19 വൈ​​​​റ​​​​സ് ബാ​​​​ധ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ന​​​​വ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ വ്യാ​​​​ജ​​​​സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ജാ​​​​മ്യ​​​​മി​​​​ല്ലാ​​​​ക്കു​​​​റ്റ​​​​മാ​​​​ണെ​​​​ന്ന് പോ​​​​ലീ​​​​സ് അറിയിച്ചു.