ശ​ബ​രി​മ​ല​യി​ൽ വെള്ളിയാഴ്ച ന​ട തു​റ​ക്കും, ഭ​ക്ത​ർ വ​രേ​ണ്ട​തി​ല്ല

02:22 PM Mar 13, 2020 | Deepika.com
കോ​​വി​​ഡ്-19 ആ​​ശ​​ങ്ക​​ക​​ൾ​​ക്കി​​ടെ മീ​​ന​​മാ​​സ പൂ​​ജ​​ക​​ൾ​​ക്കാ​​യി ശ​​ബ​​രി​​മ​​ല ന​​ട വെള്ളിയാഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് തു​​റ​​ക്കും. കൊ​​റോ​​ണ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കു ദ​​ർ​​ശ​​ന സൗ​​ക​​ര്യ​​മി​​ല്ല. വി​​ശേ​​ഷാ​​ൽ പൂ​​ജ​​ക​​ളാ​​യ ഉ​​ദ​​യാ​​സ്ത​​മ​​ന പൂ​​ജ​​യും പ​​ടി​​പൂ​​ജ​​യും ഒ​​ഴി​​വാ​​ക്കി.

ത​​ന്ത്രി ക​​ണ്ഠ​​ര് മ​​ഹേ​​ഷ് മോ​​ഹ​​ന​​രു​​ടെ സ​​ന്നി​​ധ്യ​​ത്തി​​ൽ മേ​​ൽ​​ശാ​​ന്തി എ.​​കെ. സു​​ധീ​​ർ ന​​ന്പൂ​​തി​​രി ന​​ട തു​​റ​ന്നു ദീ​​പ​​ങ്ങ​​ൾ തെ​​ളി​​ക്കും. ന​​ട അ​​ട​​യ്ക്കു​​ന്ന 18ന് ​​രാ​​ത്രി വ​​രെ ക്ഷേ​​ത്ര​​ത്തി​​ൽ ഗ​​ണ​​പ​​തി​​ഹോ​​മം, നെ​​യ്യ​​ഭി​​ഷേ​​കം, ഉ​​ഷ​​പൂ​​ജ, ഉ​​ച്ച​​പൂ​​ജ, ദീ​​പാ​​രാ​​ധ​​ന, അ​​ത്താ​​ഴ​​പൂ​​ജ എ​​ന്നി​​വ ഉ​​ണ്ടാ​​കും.

ഉ​​ദ​​യാ​​സ്ത​​മ​​ന പൂ​​ജ, പ​​ടി​​പൂ​​ജ, ക​​ള​​ഭാ​​ഭി​​ഷേ​​കം, സ​​ഹ​​സ്ര​​ക​​ല​​ശം, വി​​ശേ​​ഷാ​​ൽ വ​​ഴി​​പാ​​ടു​​ക​​ൾ എ​​ന്നി​​വ ഒ​​ഴി​​വാ​​ക്കി. പ്ര​​സാ​​ദ​​വി​​ത​​ര​​ണം ഉ​​ണ്ടാ​​കി​​ല്ല. അ​​പ്പം, അ​​ര​​വ​​ണ കൗ​​ണ്ട​​റു​​ക​​ൾ തു​​റ​​ക്കി​​ല്ല. കു​​ടി​​വെ​​ള്ള വി​​ത​​ര​​ണം, അ​​ന്ന​​ദാ​​നം, ആ​​ശു​​പ​​ത്രി, താ​​മ​​സം ഉ​​ൾ​​പ്പെ​​ടെ ഭ​​ക്ത​​ർ​​ക്കു​​ള്ള മ​​റ്റു സം​​വി​​ധാ​​ന​​ങ്ങ​​ളൊ​​ന്നും ഉ​​ണ്ടാ​​കി​​ല്ല. സ്ഥി​​രം ജീ​​വ​​ന​​ക്കാ​​ർ മാ​​ത്ര​​മേ ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​കൂ.

കെ​എ​സ്ആ​​ർ​​ടി​​സി സ്പെ​​ഷ​​ൽ സ​​ർ​​വീ​​സു​​ക​​ളും അ​​യ​​യ്ക്കി​​ല്ല. അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യാ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കാ​​ൻ അ​​യ്യ​​പ്പ​​സേ​​വാ​​സം​​ഘ​​ത്തി​​ന്‍റെ ആം​​ബു​​ല​​ൻ​​സും അ​​ഞ്ച് സ​ന്ന​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും നി​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്. ശ​​ബ​​രി​​മ​​ല ഉ​​ത്സ​​വ​​ത്തി​​ന് 29നു ​​കൊ​​ടി​​യേ​​റു​​ക​​യാ​​ണ്. അ​​ന്നു മു​​ത​​ൽ ദ​​ർ​​ശ​​ന​​ത്തി​​നു​​ള്ള പ​​തി​​വു ക്ര​​മീ​​ക​​ര​​ണം ഉ​​ണ്ടാ​​കു​​മെ​​ന്നും ദേ​​വ​​സ്വം ബോ​​ർ​​ഡ് അ​​റി​​യി​​ച്ചു.