ഇ​ടു​ക്കി​യി​ൽ 61 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ

02:05 PM Mar 13, 2020 | Deepika.com
ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ കോ​വി​ഡ് -19 ബാ​​ധി​​ത​​രി​​ല്ല.​ നി​​ല​​വി​​ൽ ആ​​രും ഐ​​സൊലേ​​ഷ​​ൻ വാ​​ർ​​ഡി​​ൽ ക​​ഴി​​യു​​ന്നി​​ല്ലെ​​ന്നും എ​​ന്നാ​​ൽ, 61 പേ​​ർ വീ​​ടു​​ക​​ളി​​ൽ നി​​രീ​​ക്ഷ​​ണ​​ത്തി​​ലു​​ണ്ടെ​​ന്നും ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​റി​യി​ച്ചു.​ ഇ​​ന്ന​​ലെ മാ​​ത്രം ഏ​​ഴുപേ​​ർ കൂ​​ടി നി​​രീ​​ക്ഷ​​ണ​​ത്തി​​ലു​​ണ്ട്.​ ഇ​​വ​​രി​​ൽ ഒ​​രാ​​ൾ ഇ​​റ്റ​​ലി​​യി​​ൽ​നി​​ന്നും ആ​​റു പേ​​ർ മ​​ലേ​​ഷ്യ​​യി​​ൽ​നി​​ന്നും എ​​ത്തി​​യ​​വ​​രാ​​ണ്.

​​ഇ​​ടു​​ക്കി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ഐ​​സൊലേ​​ഷ​​ൻ വാ​​ർ​​ഡി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന ഉ​​ത്ത​​രേ​​ന്ത്യ​​ൻ സ്വ​​ദേ​​ശി​​ക്കു കൊ​​റോ​​ണ ബാ​​ധ​​യി​​ല്ലെ​​ന്നു ക​​ഴി​​ഞ്ഞദി​​വ​​സം പ​​രി​​ശോ​​ധ​​ന​​യി​​ൽ വ്യ​​ക്ത​​മാ​​യി​​രു​​ന്നു.​

രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച രാ​​ജ്യ​​ങ്ങ​​ളി​​ൽ​നി​​ന്ന് എ​​ത്തി​​യ​​വ​​രും രോ​​ഗം ഉ​​ണ്ടെ​ന്നു സം​​ശ​​യി​​ക്കു​​ന്ന​​വ​​രും നേ​​രി​​ട്ട് ആ​​ശു​​പ​​ത്രി​​യി​​ൽ വ​​രേ​​ണ്ട​​തി​​ല്ല. അ​​വ​​ർ ഏ​​റ്റ​​വും അ​​ടു​​ത്തു​​ള​​ള ആ​​രോ​​ഗ്യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലോ (ദി​​ശ-1056) 04862233130, 04862233111 എ​​ന്ന ന​​ന്പ​​റു​​ക​​ളി​​ലൊ ബ​​ന്ധ​​പ്പെ​​ടു​​ക​​യാ​​ണു വേ​​ണ്ട​​ത്.​

ജി​​ല്ല​​യി​​ൽ എ​​ത്തു​​ന്ന വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ​​ക്കു രോ​​ഗ​​ബാ​​ധ​​യി​​ല്ലെ​​ന്ന് ഉ​​റ​​പ്പുവ​​രു​​ത്തി​​യ​ ശേ​​ഷ​​മേ റി​​സോ​​ർ​​ട്ടു​​ക​​ൾ, ഹോ​​ട്ട​​ലു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ബു​​ക്കിം​​ഗു​​ക​​ൾ അ​​നു​​വ​​ദി​​ക്കാ​​വൂ എ​ന്നു ജി​​ല്ലാ ​ക​​ള​​ക്ട​​ർ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.​ അ​​തേ​സ​​മ​​യം, മൂ​​ന്നാ​​ർ, തേ​​ക്ക​​ടി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ജി​​ല്ല​​യി​​ലെ പ്ര​​ധാ​​ന ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ളെ​​ല്ലാം വി​​ജ​​ന​​മാ​​യി​ക്ക​​ഴി​​ഞ്ഞു.