ഇന്ത്യയിലെ ആദ്യ കോവിഡ് മരണം കർണാടകത്തിൽ

01:55 PM Mar 13, 2020 | Deepika.com
രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡ്-19 ബാ​​​ധി​​​ച്ച് ആ​​​ദ്യ​​​ത്തെ മ​​​ര​​​ണം ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ. ക​​​ൽ​​​ബു​​​ർ​​​ഗി​​​യി​​​ൽ‌ ചൊവ്വാ​​​ഴ്ച എ​​​ഴു​​​പ​​​ത്തി​​​യാ​​​റു​​​ക​​​ാരൻ മ​​​രി​​​ച്ച​​​ത് കോ​​​വി​​​ഡ്-19 ബാ​​​ധി​​​ച്ചാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. മ​​​​​ത​​​​​പ​​​​​ണ്ഡി​​​​​ത​​​​​നാ​​​​​യ മു​​​​​ഹ​​​​​മ്മ​​​​​ദ് ഹു​​​​​സൈ​​​​​ൻ സി​​​​​ദ്ദി​​​​​ഖി​​യാ​​​​​ണ് ചൊ​​​​​വ്വാ​​​​​ഴ്ച രാ​​​​​ത്രി 11 ഓ​​​​​ടെ മ​​​​​രി​​​​​ച്ച​​​​​ത്.

ജ​​​​​നു​​​​​വ​​​​​രി 29നാ​​​​​ണ് ഇ​​​​​ദ്ദേ​​​​​ഹം സൗ​​​​​ദി​​​​​ക്കു പോ​​​​​യ​​​​​ത്. ഫെ​​​​​ബ്രു​​​​​വ​​​​​രി 29ന് ​​​​​മ​​​​​ട​​​​​ങ്ങു​​​​​ക​​​​​യും ചെ​​​​​യ്തു. ര​​​​​ക്ത​​​​​സാ​​​​​ന്പി​​​​​ളു​​​​​ക​​​​​ളു​​​​​ടെ പ​​​​​രി​​​​​ശോ​​​​​ധ​​​​​നാ​​​​​ഫ​​​​​ലം ഇ​​​​​ന്ന​​ലെ വ​​ന്ന​​തോ​​ടെ​​യാ​​ണ് മ​​ര​​ണ​​കാ​​ര​​ണം കോ​​വി​​ഡ് ആ​​ണെ​​ന്ന് സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ബു​​ധ​​നാ​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​രം മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ബ​​​​​റ​​​​​ട​​​​​ക്കി​​യി​​രു​​ന്നു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 74 പേ​ർ​ക്ക് കോ​വി​ഡ് - 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 57 ഇ​ന്ത്യ​ക്കാ​രും 17 വി​ദേ​ശി​ക​ളു​മാ​ണെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ആ​റുപേ​ർ ഡ​ൽ​ഹി​യി​ലാ​ണ്. കേ​ര​ള​ത്തി​ൽ -17, ഹ​രി​യാ​ന​യി​ൽ -14, രാ​ജ​സ്ഥാ​നി​ൽ ഒ​രു വി​ദേ​ശി ഉ​ൾ​പ്പെടെ ര​ണ്ട്, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​രു വി​ദേ​ശി ഉ​ൾ​പ്പ​ടെ 11, ല​ഡാ​ക്കി​ൽ മൂ​ന്ന്, തെ​ലുങ്കാ​ന​യി​ലും ത​മി​ഴ്നാ​ട്ടി​ലും ജ​മ്മു കാ​ഷ്മീ​രി​ലും പ​ഞ്ചാ​ബി​ലും ഒാ​രോ​ന്നു വീ​തം, ക​ർ​ണാ​ട​ക​യി​ൽ നാ​ല്, മ​ഹാ​രാ​ഷ്‌ട്രയി​ൽ 11 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോഗം സ്ഥി​രീ​ക​ര​ിച്ച​വ​രു​ടെ എ​ണ്ണം. ലോ​ക്സ​ഭാ സ​മ്മേ​ള​നം നേ​ര​ത്തേ അ​വ​സാ​നി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​നമെടു​ത്തി​ട്ടി​ല്ലെ​ന്ന് സ്പീ​ക്ക​ർ ഓം ​ബി​ർ​ള പ​റ​ഞ്ഞു.