പത്തു വലിയ മഹാമാരികൾ

01:49 PM Mar 13, 2020 | Deepika.com
1. എ​​​ച്ച്ഐ​​​വി-​​​എ​​​യി​​​ഡ്സ്

ഉ​​​ച്ച​​​കാ​​​ല​​​ഘ​​​ട്ടം: 2005-12
മ​​​ര​​​ണം: 3.6 കോ​​​ടി
കാ​​​ര​​​ണം: എ​​​ച്ച്ഐ​​​വി/​​​എ​​​യി​​​ഡ്സ്



1976-ൽ ​​​ഇ​​​പ്പോ​​​ഴ​​​ത്തെ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് കോം​​​ഗോ​​​യി​​​ലാ​​​ണ് എ​​​ച്ച്ഐ​​​വി/​​​എ​​​യി​​​ഡ്സ് ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്. 1981-നു​​​ശേ​​​ഷം ഇ​​​തു​​​മൂ​​​ലം 3.6 കോ​​​ടി പേ​​​ർ മ​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്നു. ഇ​​​പ്പോ​​​ൾ ലോ​​​ക​​​ത്ത് മൂ​​​ന്ന​​​ര​​​ക്കോ​​​ടി​​​യോ​​​ളം രോ​​​ഗി​​​ക​​​ൾ ഉ​​​ണ്ട്. അ​​​വ​​​രി​​​ൽ മ​​​ഹാ​​​ഭൂ​​​രി​​​പ​​​ക്ഷം സ​​​ഹാ​​​റ​​​യ്ക്കു തെ​​​ക്കു​​​ള്ള ആ​​​ഫ്രി​​​ക്ക​​​ൻ ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ലാ​​​ണ്. 2005-12 കാ​​​ല​​​ത്ത് പ്ര​​​തി​​​വ​​​ർ​​​ഷം 20 ല​​​ക്ഷം പേ​​​ർ ഇ​​​തു​​​മൂ​​​ലം മ​​​രി​​​ച്ചി​​​രു​​​ന്നു.

2. ഹോ​​​ങ്കോം​​​ഗ് ഫ്ളൂ
​​​
വ​​​ർ​​​ഷം: 1968
മ​​​ര​​​ണം: 10 ല​​​ക്ഷം
കാ​​​ര​​​ണം: ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ



ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ എ​​​യു​​​ടെ എ​​​ച്ച് 3​​​എ​​​ൻ 2 ഇ​​​ന​​​മാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണം. 1968 ജൂ​​​ലൈ 13-നാ​​​ണു ഹോ​​​ങ്കോം​​​ഗി​​​ൽ ആ​​​ദ്യ​​​രോ​​​ഗ​​​ബാ​​​ധ നി​​​ർ​​​ണ​​​യി​​​ച്ച​​​ത്. 17 ദി​​​വ​​​സം​​​കൊ​​​ണ്ടു സിം​​​ഗ​​​പ്പൂ​​​രി​​​ലും വി​​​യ​​​റ്റ്നാ​​​മി​​​ലും രോ​​​ഗം എ​​​ത്തി. ഫി​​​ലി​​​പ്പീ​​​ൻ​​​സ്, ഇ​​​ന്ത്യ, അ​​​മേ​​​രി​​​ക്ക, യൂ​​​റോ​​​പ്പ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ഇ​​​ത് എ​​​ത്തി. ഹോ​​​ങ്കോം​​​ഗി​​​ൽ മാ​​​ത്രം അ​​​ഞ്ചു ല​​​ക്ഷം​​​പേ​​​ർ മ​​​രി​​​ച്ചു. ഇ​​​ത് അ​​​വി​​​ടെ അ​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രു​​​ടെ 15 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ലോ​​​ക​​​മാ​​​കെ 0.5 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു മ​​​ര​​​ണ​​​നി​​​ര​​​ക്ക്.

3. ഏ​​​ഷ്യ​​​ൻ ഫ്ളൂ
​​​കാ​​​ലം: 1956-58
മ​​​ര​​​ണം: 20 ല​​​ക്ഷം
കാ​​​ര​​​ണം: ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ



ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ എ​​​യു​​​ടെ എ​​​ച്ച്ടു എ​​​ൻ‌​​​ടു ഉ​​​പ​​​വി​​​ഭാ​​​ഗ​​​മാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​ത്. ചൈ​​​ന​​​യി​​​ൽ തു​​​ട​​​ക്ക​​​മി​​​ട്ട ഇ​​​തു ര​​​ണ്ട​​​ര​​​വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ന്നു. ചൈ​​​ന​​​യു​​​ടെ ഗീ​​​ഷൂ പ്ര​​​വി​​​ശ്യ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ ഇ​​​തു ഹോ​​​ങ്കോം​​​ഗി​​​ലും സിം​​​ഗ​​​പ്പൂ​​​രി​​​ലും അ​​​മേ​​​രി​​​ക്ക​​​യി​​​ലും എ​​​ത്തി. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ മാ​​​ത്രം 69,800 പേ​​​ർ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു.

4. സ്പാ​​​നി​​​ഷ് ഫ്ളൂ

​​​കാ​​​ലം: 1918-20
മ​​​ര​​​ണം: അ​​​ഞ്ചു കോ​​​ടി
കാ​​​ര​​​ണം:ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ



ലോ​​​ക​​​ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ മൂ​​​ന്നി​​​ലൊ​​​ന്നി​​​നെ ബാ​​​ധി​​​ച്ച​​​താ​​​ണ് 1918-ലെ ​​​ഫ്ളൂ. ഫ്ളൂ ​​​മ​​​ഹാ​​​മാ​​​രി എ​​​ന്നൊ​​​ക്കെ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സ്പാ​​​നി​​​ഷ് ഫ്ളൂ. ​​​ര​​​ണ്ടു വ​​​ർ​​​ഷം നീ​​​ണ്ടു ഇ​​​ത്. പ​​​ത്തു ശ​​​ത​​​മാ​​​നം മു​​​ത​​​ൽ 20 ശ​​​ത​​​മാ​​​നം​​​വ​​​രെ​​​യാ​​​യി​​​രു​​​ന്നു പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും മ​​​ര​​​ണ​​​നി​​​ര​​​ക്ക്. കു​​​ട്ടി​​​ക​​​ളെ​​​യും വൃ​​​ദ്ധ​​​രെ​​​യും മ​​​റ്റു രോ​​​ഗി​​​ക​​​ളെ​​​യും മാ​​​ത്ര​​​മ​​​ല്ല യു​​​വാ​​​ക്ക​​​ളെ​​​യും കാ​​​ര്യ​​​മാ​​​യി ആ​​​ക്ര​​​മി​​​ച്ചു എ​​​ന്ന​​​താ​​​ണ് ഈ ​​​മ​​​ഹാ​​​മാ​​​രി​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത.

5. ആ​​​റാം കോ​​​ള​​​റ മ​​​ഹാ​​​മാ​​​രി

കാ​​​ലം: 1910-11
മ​​​ര​​​ണം: എ​​​ട്ടു​​​ല​​​ക്ഷം
കാ​​​ര​​​ണം: കോ​​​ള​​​റ



ആ​​​റാ​​​മ​​​ത്തെ കോ​​​ള​​​റ മ​​​ഹാ​​​മാ​​​രി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഇ​​​ത് ഇ​​​ന്ത്യ​​​യി​​​ലാ​​​ണു തു​​​ട​​​ങ്ങി​​​യ​​​ത്. പ​​​ശ്ചി​​​മേ​​​ഷ്യ, വ​​​ട​​​ക്ക​​​ൻ ആ​​​ഫ്രി​​​ക്ക, കി​​​ഴ​​​ക്ക​​​ൻ യൂ​​​റോ​​​പ്പ്, റ​​​ഷ്യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും അ​​​മേ​​​രി​​​ക്ക​​​യി​​​ലും ഇ​​​തു വ്യാ​​​പി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ രോ​​​ഗി​​​ക​​​ളെ വേ​​​ഗം ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തി മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ച്ച​​​തി​​​നാ​​​ൽ വ്യാ​​​പ​​​നം ത​​​ട​​​യാ​​​നാ​​​യി. 11 പേ​​​ർ മാ​​​ത്ര​​​മേ അ​​​വി​​​ടെ മ​​​രി​​​ച്ചു​​​ള്ളൂ. ഇ​​​ന്ത്യ​​​യി​​​ലാ​​​യി​​​രു​​​ന്നു കൂ​​​ടു​​​ത​​​ൽ മ​​​ര​​​ണം.

6. റ​​​ഷ്യ​​​ൻ ഫ്ളൂ
​​​
കാ​​​ലം: 1889-90
മ​​​ര​​​ണം: 10 ല​​​ക്ഷം
കാ​​​ര​​​ണം: ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ



ഏ​​​ഷ്യാ​​​റ്റി​​​ക് ഫ്ളൂ ​​​എ​​​ന്നു​​​കൂ​​​ടി പേ​​​രു​​​ള്ള ഇ​​​ത് ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ എ ​​​വൈ​​​റ​​​സി​​​ന്‍റെ എ​​​ച്ച്ടു എ​​​ൻ​​​ടു ഉ​​​പ​​​വി​​​ഭാ​​​ഗം​​​മൂ​​​ലം ഉ​​​ണ്ടാ​​​യ​​​താ​​​ണ്. 1889 മേ​​​യി​​​ൽ തു​​​ർ​​​ക്ക്മെ​​​നി​​​സ്ഥാ​​​ൻ, കാ​​​ന​​​ഡ, ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് എ​​​ന്നീ വ്യ​​​ത്യ​​​സ്ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​ണ് ആ​​​ദ്യം രോ​​​ഗ​​​ബാ​​​ധ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. അ​​​ണു​​​ജീ​​​വി​​​ക​​​ളെ​​​പ്പ​​​റ്റി​​​യു​​​ള്ള പ​​​ഠ​​​ന​​​ത്തി​​​ന്‍റെ പ്രാ​​​രം​​​ഭ​​​കാ​​​ല​​​ത്താ​​​യി​​​രു​​​ന്നു ഈ ​​​രോ​​​ഗ​​​ബാ​​​ധ. ഇ​​​തേ​​​പ്പ​​​റ്റി​​​യു​​​ള്ള പ​​​ഠ​​​ന​​​ങ്ങ​​​ൾ വൈ​​​റ​​​സു​​​ക​​​ളെ​​​പ്പ​​​റ്റി​​​യു​​​ള്ള അ​​​റി​​​വി​​​ലേ​​​ക്കു ന​​​യി​​​ച്ചു.

7. മൂ​​​ന്നാം കോ​​​ള​​​റ മ​​​ഹാ​​​മാ​​​രി

കാ​​​ലം: 1852-60
മ​​​ര​​​ണം: 10 ല​​​ക്ഷം
കാ​​​ര​​​ണം: കോ​​​ള​​​റ



ഏ​​​ഴു കോ​​​ള​​​റ മ​​​ഹാ​​​മാ​​​രി​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും മാ​​​ര​​​ക​​​മാ​​​യ​​​ത്. ആ​​​ദ്യ​​​ത്തെ ര​​​ണ്ടും​​​പോ​​​ലെ ഇ​​​തും ഇ​​​ന്ത്യ​​​യി​​​ലാ​​​ണു തു​​​ട​​​ങ്ങി​​​യ​​​ത്. ഏ​​​ഷ്യ, യൂ​​​റോ​​​പ്പ്, ആ​​​ഫ്രി​​​ക്ക, അ​​​മേ​​​രി​​​ക്ക തു​​​ട​​​ങ്ങി​​​യ എ​​​ല്ലാ ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ലും രോ​​​ഗം ബാ​​​ധി​​​ച്ചു. വെ​​​ള്ള​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​തു പ​​​ട​​​രു​​​ന്ന​​​തെ​​​ന്നു ബ്രി​​​ട്ടീ​​​ഷ് ഡോ​​​ക്ട​​​ർ ജോ​​​ൺ സ്നോ 1854-​​​ൽ ക​​​ണ്ടെ​​​ത്തി. ആ ​​​വ​​​ർ​​​ഷം ബ്രി​​​ട്ട​​​നി​​​ൽ 23,000 പേ​​​ർ ഈ ​​​രോ​​​ഗം മൂ​​​ലം മ​​​രി​​​ച്ചു.

8. ക​​​റു​​​ത്ത മ​​​ര​​​ണം

കാ​​​ലം: 1346-53
മ​​​ര​​​ണം: 20 കോ​​​ടി വ​​​രെ
കാ​​​ര​​​ണം: ബ്യൂ​​​ബോ​​​ണി​​​ക് പ്ലേ​​​ഗ്



യൂ​​​റോ​​​പ്പി​​​ലും ആ​​​ഫ്രി​​​ക്ക​​​യി​​​ലും ഏ​​​ഷ്യ​​​യി​​​ലും പ​​​ട​​​ർ​​​ന്ന മ​​​ഹാ​​​മാ​​​രി. എ​​​ലി​​​ക​​​ളു​​​ടെ ദേ​​​ഹ​​​ത്ത് വ​​​സി​​​ക്കു​​​ന്ന ഒ​​​രു​​​ത​​​രം ഈ​​​ച്ച​​​യാ​​​ണ് പ്ലേ​​​ഗി​​​നു കാ​​​ര​​​ണ​​​മാ​​​യ യെ​​​ർ​​​സീ​​​നി​​​യ പെ​​​സ്റ്റി​​​സി​​​നെ പ​​​ര​​​ത്തു​​​ന്ന​​​ത്. ഏ​​​ഷ്യ​​​യി​​​ൽ തു​​​ട​​​ക്ക​​​മി​​​ട്ട രോ​​​ഗ​​​ബാ​​​ധ എ​​​ല്ലാ ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ലു​​​മെ​​​ത്തി​​​യ​​​ത് ക​​​പ്പ​​​ലു​​​ക​​​ളി​​​ൽ ക​​​യ​​​റി​​​പ്പ​​​റ്റി​​​യ എ​​​ലി​​​ക​​​ൾ മൂ​​​ല​​​മാ​​​ണ്. യൂ​​​റോ​​​പ്പി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പേ​​​ർ മ​​​രി​​​ച്ച​​​ത്.

9. ജ​​​സ്റ്റീ​​​നി​​​യ​​​ൻ പ്ലേ​​​ഗ്

കാ​​​ലം: 541-542
മ​​​ര​​​ണം: 2.5 കോ​​​ടി
കാ​​​ര​​​ണം: ബ്യൂ​​​ബോ​​​ണി​​​ക് പ്ലേ​​​ഗ്



അ​​​ക്കാ​​​ല​​​ത്തെ യൂ​​​റോ​​​പ്യ​​​ൻ ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ പ​​​കു​​​തി​​​പേരെ​​​യും കൊ​​​ന്നൊ​​​ടു​​​ക്കി​​​യ​​​താ​​​ണ് ഈ ​​​പ്ലേ​​​ഗ് ബാ​​​ധ. ബ്യൂ​​​ബോ​​​ണി​​​ക് പ്ലേ​​​ഗി​​​ന്‍റെ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​പ്പെ​​​ട്ട ആ​​​ദ്യ​​​ത്തെ വ​​​ലി​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​ത്. കോ​​​ൺ​​​സ്റ്റാ​​​ന്‍റി​​​നോ​​​പ്പി​​​ൾ ആ​​​സ്ഥാ​​​ന​​​മാ​​​യി​​​രു​​​ന്ന ബൈ​​​സ​​​ന്‍റൈ​​​ൻ സാ​​​മ്രാ​​​ജ്യ​​​ത്തെ ദീ​​​ർ​​​ഘ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ദു​​​ർ​​​ബ​​​ല​​​മാ​​​ക്കി​​​യ രോ​​​ഗ​​​ബാ​​​ധ​​​യു​​​മാ​​​ണി​​​ത്. രോ​​​ഗ​​​ത്തി​​​ന്‍റെ മൂ​​​ർ​​​ധ​​​ന്യ​​​ത്തി​​​ൽ പ്ര​​​തി​​​ദി​​​നം 5000 പേ​​​രാ​​​ണു കോ​​​ൺ​​​സ്റ്റാ​​​ന്‍റി​​​നോ​​​പ്പി​​​ൾ ന​​​ഗ​​​ര​​​ത്തി​​​ൽ മ​​​രി​​​ച്ചു​​​വീ​​​ണി​​​രു​​​ന്ന​​​ത്. ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ളി​​​ൽ 40 ശ​​​ത​​​മാ​​​നം മ​​​രി​​​ച്ചു.

10. ആ​​​ന്‍റോ​​​ണൈ​​​ൻ പ്ലേ​​​ഗ്

വ​​​ർ​​​ഷം: 165-180
മ​​​ര​​​ണം: 50 ല​​​ക്ഷം
കാ​​​ര​​​ണം: അ​​​ജ്ഞാ​​​തം



ഗാ​​​ല​​​നി​​​ലെ പ്ലേ​​​ഗ് എ​​​ന്നു​​​കൂ​​​ടി പേ​​​രു​​​ള്ള ഇ​​​ത് വ​​​ട​​​ക്ക​​​ൻ ആ​​​ഫ്രി​​​ക്ക​​​യി​​​ൽ യു​​​ദ്ധ​​​ത്തി​​​നു പോ​​​യ റോ​​​മ​​​ൻ സാ​​​മ്രാ​​​ജ്യ​​​പ​​​ട​​​യാ​​​ളി​​​ക​​​ൾ കൊ​​​ണ്ടു​​​വ​​​ന്ന​​​താ​​​ണി​​​ത്. വ​​​സൂ​​​രി​​​യോ അ​​​ഞ്ചാം​​​പ​​​നി​​​യോ ആ​​​കാം രോ​​​ഗ​​​മെ​​​ന്നു ക​​​രു​​​തു​​​ന്നു. റോ​​​മ​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി ലൂ​​​ഷ്യ​​​സ് വേ​​​രു​​​സ് ഇ​​​തു​​​മൂ​​​ലം മ​​​രി​​​ച്ചു. മാ​​​ർ​​​ക്ക​​​സ് ഔ​​​റേ​​​ലി​​​യ​​​സ് ച​​​ക്ര​​​വ​​​ർ​​​ത്തി​​​യു​​​ടെ കോ-​​​റീ​​​ജ​​​ന്‍റാ​​​യി​​​രു​​​ന്നു ലൂ​​​ഷ്യ​​​സ്. മാ​​​ർ​​​ക്ക​​​സ് ഔ​​​റേ​​​ലി​​​യ​​​സി​​​ന്‍റെ കു​​​ടും​​​ബ​​​പ്പേ​​​രാ​​​യ ആ​​​ന്‍റോ​​​ണി നൂ​​​സി​​​ൽ​​​നി​​​ന്നാ​​​ണ് ആ​​​ന്‍റോ​​​ണൈ​​​ൻ എ​​​ന്ന പേ​​​രു​​​വ​​​ന്ന​​​ത്.