കോവിഡ്-19 സംശയത്തെത്തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യയും ഐസൊലേഷനിൽ. ഭാര്യ സോഫി ഗ്രിഗോറി ട്രൂഡോയ്ക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണിത്. ബ്രിട്ടനിൽനിന്നെത്തിയ സോഫിക്ക് നേരിയ പനിയുണ്ടായിരുന്നു. ഇതിനു ശമനമുണ്ടായെങ്കിലും മുൻകരുതലെന്ന നിലയിൽ വീട്ടിൽത്തന്നെ കഴിയാൻ തീരുമാനിക്കുകയായിരുന്നു.
പ്രധാനമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ വീട്ടിലിരുന്ന് നിർവഹിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഐസൊലേഷനിൽ
12:46 PM Mar 13, 2020 | Deepika.com