ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യക്കും കോവിഡ്-19

12:44 PM Mar 13, 2020 | Deepika.com
ഒാ​​സ്ക​​ർ ജേ​​താ​​വാ​​യ വി​​​ഖ്യാ​​​ത ഹോ​​​ളി​​​വു​​​ഡ് താ​​​രം ടോം ​​​ഹാ​​​ങ്ക്സി​​​നും ഭാ​​​ര്യ​​​യും ന​​​ടി​​​യു​​​മാ​​​യ റീ​​​റ്റ വി​​​ൽ​​​സ​​​ണും കോ​​​വി​​​ഡ്-19 രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. വി​​​ഖ്യാ​​​ത ഗാ​​​യ​​​ക​​​ൻ എ​​​ൽ​​​വി​​​സ് പ്രി​​​സ്‌​​​ലി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു രോ​​​ഗം സ്ഥി​​​രി​​കീ​​​രി​​​ച്ച​​​ത്. ഇ​​​രു​​​വ​​​രെയും​​ഗോ​​ൾ​​ഡ് കോ​​സ്റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി ഹോ​​സ്പി​​റ്റ​​ലി​​ലെ ഐ​​​സൊ​​​ലേ​​​ഷ​​​ൻ വാ​​​ർ​​​ഡി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

 ക്ഷീ​​​ണ​​​വും ശ​​​രീ​​​ര​​​വേ​​​ദ​​​ന​​​യും പ​​​നി​​​യും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഭാ​​​ര്യ​​​യും താ​​​നും ഡോ​​​ക്ട​​​റു​​​ടെ സേ​​​വ​​​നം തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഹാ​​​ങ്ക്സ് ട്വി​​​റ്റ​​​റി​​​ൽ അ​​​റി​​​യി​​​ച്ചു. കൊ​​​റോ​​​ണ മ​​​ഹാ​​​മാ​​​രി​​​യാ​​​ണെ​​​ന്നു ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇവരെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​ക്കി​​​യ​​​ത്. ടോം​​​ഹാ​​​ങ്ക്സി​​​നും ഭാ​​​ര്യ​​​ക്കും അ​​​സു​​​ഖം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ചു.

ന​​​ടി​​​യും ഗാ​​​യി​​​ക​​​യു​​​മാ​​​യ റീ​​​റ്റ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ബ്രി​​​സ്ബെ​​​യ്നി​​​ലെ എം​​​പ​​​റോ​​​റി​​​യും ഹോ​​​ട്ട​​​ലി​​​ലും സി​​​ഡ്നി​​​യി​​​ലെ ഓ​​​പ്പ​​​റ ഹൗ​​​സി​​​ലും സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു​​​ പു​​​റ​​​മേ ചാ​​​ന​​​ൽ -9 ടി​​​വി ടോ​​​ക്‌​​​ഷോ​​​യി​​​ലും പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു​​​വ​​​രെ​​​യും അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും ക്വാ​​​റ​​​ന്‍റൈ​​​ൻ ചെ​​​യ്തു.

സി​​​ഡ്നി​​​യി​​​ലെ പ​​​രി​​​പാ​​​ടി​​​യി​​​ൽ 207 പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു​​​വെ​​​ന്നും അ​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണെ​​​ന്നും ഓ​​​പ്പ​​​റ​​​ ഹൗ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.