ചൈനയിൽ രോഗവ്യാപനം കുറഞ്ഞു

12:43 PM Mar 13, 2020 | Deepika.com
ചൈ​​ന​​യി​​ൽ കൊ​​റോ​​ണ വ്യാ​​പ​​ന​​ത്തി​​ന്‍റെ തോ​​ത് കു​​റ​​ഞ്ഞു. കൊ​​റോ​​ണ​​യു​​ടെ പ്ര​​ഭ​​വ കേ​​ന്ദ്ര​​മാ​​യ വു​​ഹാ​​ൻ ന​​ഗ​​ര​​ത്തി​​ൽ ഇ​​ന്ന​​ലെ എ​​ട്ടു​​കേ​​സു​​ക​​ൾ മാ​​ത്ര​​മേ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തി​​ട്ടു​​ള്ളു. പു​​റ​​ത്തു​​നി​​ന്ന് ചൈ​​ന​​യി​​ൽ എ​​ത്തു​​ന്ന​​വ​​രി​​ൽ ചി​​ല​​ർ​​ക്ക് കൊ​​റോ​​ണ പി​​ടി​​പെ​​ട്ട​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

കൊ​​റോ​​ണ​​യെ നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ൽ ചൈ​​ന ഏ​​താ​​ണ്ടു വി​​ജ​​യി​​ച്ചെ​​ന്നും ജൂ​​ൺ ആ​​കു​​ന്പോ​​ഴേ​​ക്ക് രോ​​ഗ​​ത്തെ പൂ​​ർ​​ണ​​മാ​​യി നി​​യ​​ന്ത്രി​​ക്കാ​​നാ​​വു​​മെ​​ന്നും ചൈ​​നീ​​സ് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ മ​​റ്റു രാ​​ജ്യ​​ങ്ങ​​ൾ എ​​ടു​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ളു​​ടെ പോ​​രാ​​യ്മ ചൈ​​ന​​യു​​ടെ യ​​ത്ന​​ങ്ങ​​ളെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചേ​​ക്കാ​​മെ​​ന്ന് ആ​​രോ​​ഗ്യ ക​​മ്മീ​​ഷ​​ൻ വ​​ക്താ​​വ് മി ​​ഫെ​​ങ് പ​​റ​​ഞ്ഞു. ഇ​​തി​​ന​​കം ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ 4751 മ​​ര​​ണ​​മാ​​ണു റി​​പ്പോ​​ർ​​ട്ടു ചെ​​യ്തി​​ട്ടു​​ള്ള​​ത്.