ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ബ്രസീൽ ഉദ്യോഗസ്ഥനു കൊറോണ

12:41 PM Mar 13, 2020 | Deepika.com
യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പു​​മാ​​യി ഈ​​യി​​ടെ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ ബ്ര​​സീ​​ലി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​നു കൊ​​റോ​​ണ സ്ഥി​​രീ​​ക​​രി​​ച്ചു. ബ്ര​​സീ​​ലി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് ബോ​​ൾ​​സ​​നാ​​രോ​​യു​​ടെ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ മേ​​ധാ​​വി ഫാ​​ബി​​യോ​​യ്ക്കാ​​ണു രോ​​ഗം പി​​ടി​​പെ​​ട്ട​​ത്. ശ​​നി​​യാ​​ഴ്ച ട്രം​​പി​​ന്‍റെ ഫ്ളോ​​റി​​ഡ റി​​സോ​​ർ​​ട്ടി​​ലെ​​ത്തി​​യാ​​ണ് ഫാ​​ബി​​യോ അ​​ദ്ദേ​​ഹ​​വു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ത്.

ബോ​​ൽ​​സ​​നാ​​രോ​​യു​​ടെ​​യും ഫാ​​ബി​​യോ​​യൊ​​ടൊ​​പ്പം യു​​എ​​സി​​ലേ​​ക്കു പോ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും ആ​​രോ​​ഗ്യ പ​​രി​​ര​​ക്ഷ​​യ്ക്കു വേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ എ​​ടു​​ത്തു​​വ​​രി​​ക​​യാ​​ണെ​​ന്നു ബ്ര​​സീ​​ൽ പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ ഓ​​ഫീ​​സ് പ​​റ​​ഞ്ഞു. പ്ര​​സി​​ഡ​​ന്‍റ് ട്രം​​പു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യു​​ടെ ചി​​ത്രം ഫാ​​ബി​​യോ ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ പോ​​സ്റ്റ് ചെ​​യ്തു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മൈ​​ക്ക് പെ​​ൻ​​സി​​നെ​​യും ചി​​ത്ര​​ത്തി​​ൽ കാ​​ണാം.