ട്രാ​ൻ​സ് അ​വ​സാ​ന​ഘ​ട്ട ചി​ത്രീ​ക​ര​ണം ഏ​പ്രി​ലി​ൽ

04:37 PM Mar 05, 2018 | Deepika.com
ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​കു​ന്ന ചി​ത്രം ട്രാ​ൻ​സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ഷൂ​ട്ടിം​ഗ് ഏ​പ്രി​ലി​ൽ തു​ട​ങ്ങും. ചി​ത്ര​ത്തി​ലെ നാ​യി​ക​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സ്രി​ൻ​ഡ‍​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഭി​ന‍​യി​ച്ച് ഏ​ക പെ​ൺ​ത​രി.

കൊ​ച്ചി, മും​ബൈ, നാ​ഗ​ർ​കോ​വി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ട്രാ​ൻ​സി​ന്‍റെ ആ​ദ്യ​ഘ​ട്ട ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്. ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​ൻ​വ​ർ റ​ഷീ​ദാ​ണ്. അ​ൻ​വ​ർ റ​ഷീ​ദ് എ​ന്‍റ​ർ‌​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ അ​ൻ​വ​​ർ റ​ഷീ​ദ് ത​ന്നെ​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ വി​ൻ​സെ​ന്‍റി​ന്‍റേ​താ​ണ് ട്രാ​ൻ​സി​ന്‍റെ തി​ര​ക്ക​ഥ.