കൊ​റോ​ണ: ഐ​പി​എ​ൽ ന​ട​ത്ത​രു​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

05:52 PM Mar 12, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഐ​പി​എ​ൽ) ന​ട​ത്ത​രു​തെ​ന്ന നി​ർ​ദേ​ശ​വു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​രു​ത്. എ​ങ്കി​ലും അ​ന്തി​മ തീ​രു​മാ​നം സം​ഘാ​ട​ക​രു​ടേ​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം. അ​തേ​സ​മ​യം, ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​ണോ വേ​ണ്ട​യോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ഐ​പി​എ​ൽ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ൽ ശ​നി​യാ​ഴ്ച യോ​ഗം ചേ​രു​ന്നു​ണ്ട്. ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ മാ​റ്റി വ​യ്ക്കി​ല്ലെ​ന്നും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്നും ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വി​ദേ​ശ​താ​ര​ങ്ങ​ൾ ഇ​ത്ത​വ​ണ ഐ​പി​എ​ല്ലി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കൊ​റോ​ണ​യെ തു​ട​ർ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ വീ​സ​യ്ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​രു​ന്നു. അ​തി​നാ​ൽ ഏ​പ്രി​ൽ 15 വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ വി​ദേ​ശ​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.