കൊറോണ വൈറസ് പടരുന്ന രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ തടസമായ കേന്ദ്ര സര്‍ക്കുലര്‍ തിരുത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി.
വിദേശത്തുള്ള ഇന്ത്യക്കാർക്ക് കൊറോണയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്രസർക്കാർ സർക്കുലറിനെതിരെയാണ് നിയമസഭ പ്രമേയം പാസാക്കിയത്. സർക്കുലർ തിരുത്തണമെന്നതായിരുന്നു ചട്ടം 118 പ്രകാരമുള്ള സര്‍ക്കാര്‍ പ്രമേയം.
പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം ഇതുവരെ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു.
കൊറോണ: കേന്ദ്ര ഉത്തരവിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി
05:51 PM Mar 12, 2020 | Deepika.com