വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കാണാനെത്തിയ കാണികളിലൊരാൾക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. മെൽബണ്‍ ക്രിക്കറ്റ് സ്റ്റേഡിയം മാനേജ്മെന്റ് പുറത്തുവിട്ട പ്രസ്താവനയിലാണു കാണികളിലൊരാളുടെ കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവാണെന്ന് അറിയിച്ചത്.
സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിലെ എൻ42 സെക്ഷനിൽ ഇരുന്നാണ് ഈ വ്യക്തി മത്സരം കണ്ടത്. മത്സരം കാണുന്നതിനാൽ എൻ42 സെക്ഷനിൽ ഇരുന്ന മറ്റുള്ളവർ ശുചിത്വ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും പനിയുടെ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും ഡിഎച്ച്എച്ച്എസ് നിർദേശിച്ചു.
മാർച്ച് എട്ടിനാണ് ഇന്ത്യ-ഓസ്ട്രേലിയ വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ അരങ്ങേറിയത്. ഫൈനൽ പോരാട്ടം കാണാൻ 86,174 കാണികൾ എത്തിയതായാണു കണക്ക്. ഓസ്ട്രേലിയയിലും രോഗം അതിവേഗമാണു പടരുന്നത്. ഇതുവരെയായി 27 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ കാണാനെത്തിയ ആൾക്കും കൊറോണ; മുന്നറിയിപ്പ്
02:55 PM Mar 12, 2020 | Deepika.com