ചിത്രത്തിന്റെ പോസ്റ്റ് വർക്ക് പ്രൊഡക്ഷൻ വർക്കുകൾ നീണ്ടു പോകുന്നതിനാലാണ് റിലീസിംഗ് മാറ്റിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ചിത്രത്തിന്റെ റിലീസിംഗ് മാറ്റിയത് അറിയിച്ചതു മുതൽ കാളിദാസിനെ ട്രോളി നിരവധി പോസ്റ്റുകൾ സോഷ്യൽമീഡിയായിൽ വീണ്ടും സജീവമാകുകയാണ്.
കാത്തിരിപ്പും നീളും; പൂമരത്തിന്റെ റിലീസിംഗ് മാറ്റിവെച്ചു
02:51 PM Mar 04, 2018 | Deepika.com
കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പൂമരത്തിന്റെ റിലീസ് മാറ്റിവെച്ചു. കാളിദാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് അറിയിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് മാർച്ച് ഒന്പതിന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിംഗിനായി കാത്തിരിക്കുന്ന വേളയിലാണ് ചിത്രത്തിന്റെ റിലീസിംഗ് വീണ്ടും മാറ്റിവെച്ചുവെന്ന് അറിയിച്ചിരിക്കുന്നത്.