കോട്ടയത്തെ വയോധികയുടെ നില ഗുരുതരം

01:48 PM Mar 12, 2020 | Deepika.com
കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച റാ​ന്നി ഐ​ത്ത​ല സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക​യു​ടെ നി​ല​ഗു​രു​ത​രം. വാ​ർ​ധക്യ സ​ഹ​ജ​മാ​യ വി​വി​ധ​ രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്ന​തി​നി​ടെ​യി​ലാ​ണ് ഇ​റ്റ​ലി​യി​ൽ​നി​ന്നു രോ​ഗ​ബാ​ധി​ത​രാ​യി എ​ത്തി​യ​വ​രു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തി​ൽ ഇ​വ​ർ​ക്കും വൈ​റ​സ് ബാ​ധ പി​ടി​പെ​ട്ട​ത്.

വ​യോ​ധി​ക​യു​ടെ കൊ​ച്ചു​മ​ക​ൻ ഇ​റ്റ​ലി​യി​ലാ​ണു ജോ​ലി ചെ​യ്യു​ന്ന​ത്. മ​ക​ന്‍റെ അ​ടു​ത്തേ​ക്ക് ഒ​രു മാ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നു പി​താ​വും മാ​താ​വും പോ​യി​രു​ന്നു. ഇ​വ​ർ മ​ട​ങ്ങി​വ​ന്ന​പ്പോ​ഴാ​ണു രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​വ​രി​ൽ​നി​ന്നാ​ണു വ​യോ​ധി​ക​യ്ക്കു വൈ​റ​സ് പ​ട​ർ​ന്ന​ത്. ഇ​വ​രെ നെ​ടു​ന്പാ​ശേ​രി​യി​ൽ​നി​ന്നും കൂ​ട്ടി​കൊ​ണ്ടു വ​ന്ന​ത് ഇ​റ്റ​ലി​യി​ൽ ജോ​ലി​യു​ള്ള യു​വാ​വി​ന്‍റെ സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും ഇ​വ​രു​ടെ നാ​ലു വ​യ​സു​ള്ള മ​ക​ളു​മാ​ണ്. ഇ​വ​ർ കു​മ​ര​കം ചെ​ങ്ങ​ള​ത്താ​ണ് താ​മ​സം.

പ​ത്ത​നം​തി​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യ​വേ 85കാ​രി​ക്ക് ഹൃ​ദ​യാ​ഘാ​ത​വും ശ്വാ​സ​ത​ട​സ​വും നേ​രി​ട്ടു. തു​ട​ർ​ന്ന് വ​യോ​ധി​ക​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ലേ​ക്കു മാ​റ്റി. വ​യോ​ധി​ക​യു​ടെ ഭ​ർ​ത്താ​വാ​യ 92കാ​ര​നും രോ​ഗം പി​ടി​പെ​ട്ടി​ട്ടു​ണ്ട്.

ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ഇ​വ​ർ​ക്കൊ​പ്പ​മു​ള്ള മ​ക​ൾ നാ​ല​ര വ​യ​സു​ള്ള കു​ട്ടി, ചീ​പ്പു​ങ്ക​ൽ സ്വ​ദേ​ശി​യാ​യ 24 കാ​ര​ൻ, തെ​ള്ള​കം സ്വ​ദേ​ശി 32കാ​ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് കോ​റോ​ണ വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നു റി​പ്പോ​ർ​ട്ട് ല​ഭി​ച്ചു. ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ രോ​ഗ​ല​ക്ഷ​ണം നെ​ഗ​റ്റീ​വാ​യി​രു​ന്നു.

തു​ട​ർ​പ​രി​ശോ​ധ​ന​യ്ക്കു പൂ​ന നാ​ഷ​ണ​ൽ വൈ​റോ​ളി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ കു​ട്ടി​യു​ടെ ര​ക്തം, സ്ര​വം എ​ന്നി​വ പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ചി​ച്ചി​രു​ന്നു. ആ​ദ്യ​ഘ​ട്ടം 14 ദി​വ​സ​വും ര​ണ്ടാം​ഘ​ട്ടം (വീ​ണ്ടും 14 ദി​വ​സം) പൂ​ർ​ത്തീക​രി​ച്ച ശേ​ഷ​മേ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യു​ള്ളു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.