നൂറിലധികം രാജ്യങ്ങളിലേക്കു പടർന്ന കോവിഡ്-19 മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. കോവിഡ്-19 പോലെ ഒരു മഹാമാരി ഇതിനു മുന്‍പുണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അധ്യക്ഷൻ ഡോ.തെദ്രോസ് അഥാനോം ഗെബ്രെയാസസ് ജനീവയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ചൈനയ്ക്കു പുറത്ത് കോവിഡ്-19 വ്യാപനം അതിവേഗമാണ്. രണ്ടാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തിൽ 13 മടങ്ങ് വർധനയുണ്ടായി. അത്യന്തം ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത്: ഗെബ്രയാസസ് കൂട്ടിച്ചേർത്തു.
കോവിഡ്-19 ബാധ ആഗോള മഹാമാരി
12:34 PM Mar 12, 2020 | Deepika.com