കോവിഡ് 19 : നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ ട്രാ​ക്ക് ചെ​യ്യാ​ൻ ജി​പി​എ​സ് സം​വി​ധാ​നം

07:50 PM Mar 11, 2020 | Deepika.com
പത്തനംതിട്ട ജി​ല്ല​യി​ൽ കോ​വി​ഡ് 19 രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ ട്രാ​ക്ക് ചെ​യ്യു​വാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ജി​പി​എ​സ് സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്തി.

ര​ണ്ടു ടീ​മു​ക​ളി​ലാ​യി 30 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന 733 പേ​രെ നി​രീ​ക്ഷി​ക്കു​ക​യും ഇ​വ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ചി​കി​ത്സാ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​ത്. നി​ല​വി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണു ടീ​മി​നെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജി​പി​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ലൊ​ക്കേ​ഷ​ൻ നി​രീ​ക്ഷി​ച്ച് അ​വ​ർ വീ​ടു​ക​ൾ​ക്ക് പു​റ​ത്ത് ഇ​റ​ങ്ങു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണു നി​രീ​ക്ഷ​ക സം​ഘം ചെ​യ്യു​ന്ന​ത്.

ആ​രെ​ങ്കി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലേ​ക്കു പോ​കു​ക​യാ​ണെ​ങ്കി​ൽ ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

പ​ത്തു​പേ​ര​ട​ങ്ങു​ന്ന സം​ഘം ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​മാ​യി ഫോ​ണ്‍ വ​ഴി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.

ടീ​മി​ലു​ള്ള കൗ​ണ്‍​സി​ല​ർ​മാ​ർ ഇ​വ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും ഇ​വ​ർ​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്യും.

എ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

ഡോ.​ഹ​രി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്.
ട്രാ​ക്ക് ചെ​യ്യു​ന്ന​തും കൗ​ണ്‍​സി​ലിം​ഗ്് ന​ൽ​കു​ന്ന​തും മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്.