സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. നിരവധി ആള്‍ക്കാരാണ് കോള്‍സെന്ററിലേക്ക് വിളിക്കുന്നത്. ചിലര്‍ക്ക് ഫോണ്‍ കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്.
ഇത് പരിഹരിക്കുന്നതിനാണ് ഹെല്പ് ലൈന്‍ നമ്പരുകള്‍ സജ്ജമാക്കിയത്. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255 എന്നീ നമ്പരുകളില്‍ വിളിക്കാം.
ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 21 പേർ കോള്‍സെന്ററിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പരിശീലനം നേടിയ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേയും എന്എച്ച്എമ്മിലേയും പബ്ലിക് ഹെല്‍ത്ത് ട്രെയിനിംഗ് സ്കൂളിലേയും ജീവനക്കാര്‍, നഴ്സിംഗ് കോളജ്, ജെഎച്ച്ഐ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവരും കോൾസെന്ററിന്റെ ഭാഗമാണ്. 54 പേര്‍ക്കാണ് ഇതിനായി പരിശീലനം നൽകിയത്.
കോവിഡ് 19: സംശയങ്ങൾക്ക് ആറ് ഹെല്പ് ലൈന്‍ നമ്പരുകള്‍
05:32 PM Mar 11, 2020 | Deepika.com