പരിശോധനാ ഫലം നെഗറ്റീവ്; കോട്ടയത്ത് സംശയിച്ച മൂന്നു പേർക്ക് കൊറോണയില്ല

05:31 PM Mar 11, 2020 | Deepika.com
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്കു കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം. ഇ​വ​രു​ടെ സ്രവ​സാ​മ്പി​ളു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​ന്ന് ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് മൂ​ന്ന് പേ​ർ​ക്കും രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ ഇ​വ​രി​ൽ ര​ണ്ടു​പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ വീ​ടി​നു​ള്ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. ഒ​രാ​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

ഇ​വ​ർ മൂ​വ​രും കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ഇ​റ്റ​ലി​യി​ൽ നി​ന്നും വ​ന്ന കു​ടും​ബ​ത്തോ​ടൊ​പ്പം വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് മൂ​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​ത്.