ഇറ്റലിയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർ കാത്തിരിക്കണമെന്ന് കേന്ദ്രസർക്കാർ. ഇവർക്ക് രോഗമില്ലെന്ന് ഉറപ്പുവരുത്തിയശേഷം തിരിച്ചെത്തിക്കും. ഇറ്റലിയിലെ സാഹചര്യം ആശങ്കയുണർത്തുന്നതാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു.
മെഡിക്കൽ സംഘം പ്രവാസികൾക്ക് സഹായമെത്തിക്കാനുമുള്ള ശ്രമത്തിലാണ്. യാത്രാവിലക്ക് ഏർപ്പെടുത്തിയ സാഹചര്യം എല്ലാവരും മനസിലാക്കണം. ഇറാനിൽ കുടുങ്ങി കിടക്കുന്നവരെ മടക്കി കൊണ്ടുവരാനുള്ള നടപടികൾ തുടരുകയാണ്. ഇറാനിലേക്ക് വിമാനസർവീസ് നടത്താൻ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 60 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്നും ഇതിൽ മൂന്നുപേരുടെ രോഗം ഭേദമായെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
കൊറോണ: ഇറ്റലിയിലുള്ളവർ കാത്തിരിക്കണമെന്ന് കേന്ദ്രസർക്കാർ
03:31 PM Mar 11, 2020 | Deepika.com