ഇറ്റലിയിൽ മലയാളികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ മെഡിക്കല്‍ പരിശോധന നടത്താനാണ് സംഘം പോകുന്നത്. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
രോഗമുള്ളവർക്ക് അവിടെതന്നെ ചികിത്സ നൽകാൻ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലുള്ള മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഗണനയിലാണ്. രാഷ്ട്രീയ മുതലെടുപ്പിന് ഈ അവസരം ഉപയോഗിക്കുന്നത് അപലപനീയമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ഇറ്റലിയിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കുമെന്ന് കേന്ദ്രമന്ത്രി മുരളീധരൻ
03:29 PM Mar 11, 2020 | Deepika.com