ഇറ്റലിയിൽനിന്നു ബുധനാഴ്ച രാവിലെ നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ 10 പേർക്കു കൊറോണ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. 55 പേരിൽ 10 പേരെയാണു കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റിയത്.
35 പേർ ആലുവ ജില്ലാ ആശുപത്രിയിൽ കഴിയുകയാണ്. ചിലർക്കു പനിയും ചുമയും അനുഭവപ്പെടുന്നുണ്ട്. സംഘത്തിൽ രണ്ടു കുട്ടികളും രണ്ടു ഗർഭിണികളുമുണ്ട്.
ഇറ്റലിയിൽനിന്നു കൊച്ചിയിലെത്തിയ മുഴുവൻ ആളുകളുടെയും സാന്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനയ്ക്കു ശേഷമേ മറ്റു നടപടികൾ സ്വീകരിക്കുകയുള്ളു.
ഇറ്റലിയിൽനിന്നു മടങ്ങിയെത്തിയവരിൽ 10 പേർക്ക് കൊറോണ ലക്ഷണങ്ങൾ
03:28 PM Mar 11, 2020 | Deepika.com