കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിലായിരുന്ന ആൾ പത്തനംതിട്ട കളക്ടറേറ്റിൽ. റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സുരേഷാണു മുന്നറിയിപ്പ് അവഗണിച്ചു കളക്ടറേറ്റിൽ എത്തിയത്.
കൊറോണ ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുമായി ബന്ധപ്പെട്ട, സെക്കണ്ടറി കോണ്ടാക്ട് എന്ന ഗണത്തിൽപ്പെടുത്തി നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന വ്യക്തിയാണു സുരേഷ്. ഇക്കാര്യം മനസിലാക്കിയതോടെ പത്തനംതിട്ട ജില്ലാ കളക്ടർ സുരേഷിനെ ശാസിച്ചു തിരികെ വീട്ടിലേക്കു പറഞ്ഞയയ്ക്കുകയായിരുന്നു.
സന്പർക്ക പട്ടികയിലുൾപ്പെട്ടിട്ടും ആരോഗ്യവകുപ്പുമായി സഹകരിക്കാത്തവരെ ആശുപത്രികളിൽ എത്തിക്കാൻ പോലീസ് സഹായം തേടേണ്ടി വരുമെന്നും കോവിഡ്-19 നിരീക്ഷണം കർശനമായി പാലിക്കണമെന്നും ഡിഎംഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊറോണ നിരീക്ഷണത്തിലിരുന്ന പഞ്ചായത്ത് പ്രസിഡന്റ് കളക്ടറേറ്റിൽ; ശാസിച്ച് കളക്ടര്‍
03:26 PM Mar 11, 2020 | Deepika.com