24 മ​ണി​ക്കൂ​ർ പി​ന്നി​ട്ട് ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ; എം​ബ​സി​ സ​ഹാ​യ​മെ​ത്തി​യി​ല്ല

03:25 PM Mar 11, 2020 | Deepika.com
കൊ​റോ​ണ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങാ​നാ​കാ​തെ ഇ​റ്റ​ലി​യി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ളു​ടെ കാ​ത്തി​രി​പ്പ് 24 മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്നു. നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നാ​യി ഫു​മി​ച്ചി​നോ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ 45 മ​ല​യാ​ളി​ക​ളാ​ണ് ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ യാ​ത്ര​യ്ക്കു ത​ട​സം നി​ൽ​ക്കു​ന്നു​വെ​ന്ന വി​മാ​ന​ക്ക​ന്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തെ​ത്തു​ട​ർ​ന്നു കു​ടു​ങ്ങി​യ​ത്.

ഇ​തോ​ടെ നി​സ​ഹാ​യ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ർ നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്കും സൃ​ഹൃ​ത്തു​ക്ക​ൾ​ക്കും വീ​ഡി​യോ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. "​സു​ഹൃ​ത്തു​ക്ക​ളെ, ഞ​ങ്ങ​ൾ ഇ​റ്റ​ലി​യി​ൽ നി​ന്നാ​ണ്. വി​മാ​ന​ടി​ക്ക​റ്റ് എ​ടു​ത്തി​ട്ട് ഞ​ങ്ങ​ൾ​ക്കു കേ​ര​ള​ത്തി​ലേ​ക്കു ക​യ​റാ​ൻ പ​റ്റു​ന്നി​ല്ല. ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഇ​റ്റ​ലി​യി​ലെ സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. പ്ര​വാ​സി​ക​ളാ​യ ഞ​ങ്ങ​ൾ എ​വി​ടേ​ക്കാ​ണ് പോ​കേ​ണ്ട​തെ​ന്ന് നി​ങ്ങ​ൾ പ​റ​യൂ... എ​ന്നി​ങ്ങ​നെ​യാ​ണ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ അ​വ​ർ പ​ങ്കു​വ​ച്ചി​ട്ടു​ള്ള​ത്.

കൊ​ച്ചു​കു​ട്ടി​ക​ളും ഗ​ർ​ഭി​ണി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. എ​റ​ണാ​കു​ളം, പു​ത്ത​ൻ​വേ​ലി​ക്ക​ര, മാ​ള, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. ഇ​റ്റ​ലി​യി​ലെ മി​ലാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലും മ​ല​യാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്. എം​ബ​സി​യി​ൽ​നി​ന്ന് ആ​രും ബ​ന്ധ​പ്പെ​ട്ടി​ല്ലെ​ന്നു കു​ടു​ങ്ങി​കി​ട​ക്കു​ന്ന​വ​ർ പ​റ​ഞ്ഞു.

മി​ലാ​നി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ടി​ക്ക​റ്റെ​ടു​ത്ത​വ​രാ​ണു കു​ടു​ങ്ങി​യ​ത്. കോ​വി​ഡ് ഇ​ല്ല എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് എ​യ​ർ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ട​താ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ​വ​ർ പ​റ​യു​ന്നു.

സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ക​ഴി​ഞ്ഞ അ​ഞ്ചാം തീ​യ​തി പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റാ​ണ് ഇ​വ​ർ​ക്കു വി​ന​യാ​യ​ത്. ഇ​റ്റ​ലി, റി​പ്പ​ബ്ലി​ക്ക് ഓ​ഫ് കൊ​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങു​ന്ന​വ​ർ കോ​വി​ഡ് 19 ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണു സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്ന​ത്.