കോ​വി​ഡ്-19 ഭീ​തി: മൈ​ക്ക് ഉ​പ​യോ​ഗ​ത്തി​നു വി​ല​ക്ക്; നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ

03:05 PM Mar 11, 2020 | Deepika.com
സം​സ്ഥാ​ന​ത്ത് ഉ​ത്സ​വ​ങ്ങ​ൾ​ക്കും പൊ​തു പ​രി​പാ​ടി​ക​ൾ​ക്കും ക​ർ​ശ​ന നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ. കോ​വി​ഡ്-19 ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യ​തോ​ടെ​യാ​ണു സ​ർ​ക്കാ​ർ ന​ട​പ​ടി.

പ​രി​പാ​ടി​ക​ൾ​ക്കു മൈ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​ല്ല. സ്കൂ​ളു​ക​ൾ​ക്കു ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും സ​ർ​ക്കാ​ർ ക​ള​ക്ട​ർ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കോ​വി​ഡ്-19 ഭീ​ഷ​ണി ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നെ​ടു​ന്പ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത്രി​ത​ല പ​രി​ശോ​ധ​ന​ക​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ൽ വ​ഴി എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ​യും ചൊ​വ്വാ​ഴ്ച മു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.