കോവിഡ് 19 പശ്ചാത്തലത്തിൽ ഒരറിയിപ്പുണ്ടാകുന്നതുവരെ നിയമസഭാ സമുച്ചയത്തിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
പഞ്ചിംഗ് താത്കാലികമായി നിർത്തി
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് അടക്കമുള്ള സംസ്ഥാന സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള ബയോമെട്രിക് പഞ്ചിംഗ് സംവിധാനം 31 വരെ നിർത്തിവച്ചു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഇത്തരം തീരുമാനം എടുക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു.
ഇടതുമുന്നണി സമരപരിപാടികൾ മാറ്റിവച്ചു
കൊറോണ രോഗം കേരളത്തിലും ഉണ്ടായ സാഹചര്യത്തിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഇടതുമുന്നണിയുടെ എല്ലാ സമരങ്ങളും മാറ്റിവച്ചതായി കണ്‍വീനർ എ. വിജയരാഘവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫ് പൊതുപരിപാടികൾ മാറ്റിവച്ചു
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ യുഡിഎഫിന്റെ എല്ലാ പൊതുപരിപാടികളും തത്കാലത്തേക്കു മാറ്റിവച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
നിയമസഭാ സമുച്ചയത്തിൽ സന്ദർശക നിയന്ത്രണം
02:39 PM Mar 11, 2020 | Deepika.com