കൊറോണ വൈറസ് മുൻകരുതലിന്റെ ഭാഗമായി സർക്കാർ നൽകിയ നിർദേശങ്ങൾ അനുസരിച്ച് വിവിധ കത്തോലിക്കാ രൂപതകൾ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ആഘോഷങ്ങളും പൊതുസമ്മേളനങ്ങളും തത്കാലം ഒഴിവാക്കും.
വിശുദ്ധ കുർബാന കൈകളിൽ സ്വീകരിക്കുക, കുരിശുവരയ്ക്കാൻ ഹന്നാൻ വെള്ളം ഒഴിവാക്കുക, സമാധാന ആശംസയിൽ കരസ്പർശം ഒഴിവാക്കുക, വിശുദ്ധ കുരിശ്, തിരുശേഷിപ്പ്, തിരുരൂപങ്ങൾ ഉൾപ്പെടെ പൂജ്യവസ്തുക്കളിൽ ചുംബനത്തിനും സ്പർശനത്തിനും പകരം കരംകൂപ്പി ആചാരം നടത്തുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
കോവിഡ് 19: രൂപതകൾ പൊതുനിർദേശങ്ങൾ പ്രഖ്യാപിച്ചു
02:30 PM Mar 11, 2020 | Deepika.com