കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെ മീനമാസപൂജകൾക്കായി ആരും എത്തേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറിയിച്ചു.
മീനമാസപൂജകൾക്കായി ഈമാസം 13-ന് നട തുറന്ന് 18-ന് അടയ്ക്കും. പുറപ്പെടാശാന്തി ശബരിമലയിൽ ഉള്ളതിനാൽ ആചാരപരമായ ചടങ്ങുകൾ നടത്തും. അപ്പം, അരവണ കൗണ്ടർ പ്രവർത്തിക്കില്ല. തിടപ്പള്ളിമാത്രം പ്രവർത്തിക്കും. ദേവസ്വം ബോർഡിന്റെ ജീവനക്കാർ സ്പെഷൽ ഡ്യൂട്ടിക്കായി എത്തേണ്ടതില്ല. മീന മാസപൂജയ്ക്കായി ശബരിമല കയറാനൊരുങ്ങിയവർ മറ്റൊരു അവസരത്തിലേക്ക് യാത്ര മാറ്റിവയ്ക്കണം.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ വൻതോതിൽ ഭക്തർ പങ്കെടുക്കുന്ന ചടങ്ങുകൾ നിർത്തിവയ്ക്കണം. ആചാരപരമായ ചടങ്ങുകൾ മാത്രം നടത്തണം. ഉത്സവ ഭാഗമായുള്ള കലാപരിപാടികൾ, എഴുന്നള്ളത്ത് ഇവ ഒഴിവാക്കണം.
ഉത്സവങ്ങൾ ചടങ്ങുകളാക്കി ഒതുക്കണമെന്നു ദേവസ്വം ബോർഡ്
02:21 PM Mar 11, 2020 | Deepika.com